തൃശൂര്‍: തൃക്കുമാരകുടം പൂയാഘോഷത്തിനിടെ യുവമോര്‍ച്ച യൂണിറ്റ് പ്രസിഡന്റിനെ ഗുണ്ടാ-കഞ്ചാവ് മാഫിയ സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. യുണിറ്റ് പ്രസിഡന്റ് പ്രസിഡന്റ് നിശാന്തിനെയാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ശാന്തനും സംഘവും വെട്ടി പരിക്കേല്‍പ്പിച്ചത്.
കണ്ണിനും കാലിനും വെട്ടേറ്റ നിശാന്ത് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് മദ്യപിച്ചെത്തിയ സംഘം നിശാന്തിനെ ആക്രമിച്ചത്.സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
ആശൂപത്രിയില്‍ കിടക്കുന്ന നിശാന്തിനെ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന് ഐനിക്കുന്നത്ത് സന്ദര്‍ശിച്ചു. നിശാന്തിനെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: