ചാലക്കുടി: സീരിയല്‍ നടിയെ ആക്രമിച്ച കേസ്സില്‍ പിടകിട്ടാപ്പുള്ളിയായ സീരിയല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ ചാലക്കുടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബു കെ.തോമസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി ശങ്കരമംഗലം പുലാമന്തോള്‍ ഷാജി(43)യെയാണ് പെരുന്തല്‍മണ്ണക്കടുത്ത് കൊപ്പത്തുനിന്നും അറസ്റ്റ് ചെയ്തത്.2006ലാണ് കേസ്സിനാസ്പദമായ സംഭവമുണ്ടായത്.
ചിറങ്ങര സ്വദേശിനിയും സീരിയല്‍ നടിയുമായ സ്മിത ജേക്കബ്ബ് എന്ന മഹിമയെ പ്രതി വീട്ടില്‍ കയറി മര്‍ദ്ദിച്ച് പരിക്കേല്പിച്ച് അപമാനിച്ച കേസില്‍ ഇയാള്‍ക്കെതിരെ കേസ്സ് രജിസ്ട്രര്‍ ചെയ്തിരുന്നു. പ്രതിയും നടിയും ഒരുമിച്ച് ജോലി ചെയ്തിരുന്ന സീരിയല്‍ നടന്നുവരവേ പ്രതിയുമായി സൗഹൃദത്തിലായ നടി ഇയാളില്‍ നിന്നും കുറച്ച് പണം കടം വാങ്ങിയിരുന്നു. ഈ പണം തിരികെ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചത്.
കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. കോടതി് പിന്നീട് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യാനുള്ള അന്വേഷണ സംഘത്തില്‍ സി.പി.ഒ.മാരായ സി.എ.സാദത്ത്, എം.സതീശന്, പി.സുധീര്‍, സി.ബി.ഷെറിന്, വി.യു.സില്‍ജോ എന്നിവരുമുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: