കൊട്ടാരക്കര: പുതുതായി അനുവദിച്ച പുത്തൂര്‍ പഞ്ചായത്തിലെ വാര്‍ഡ് വിഭജനത്തിലെ അപാകതയെ ചൊല്ലി പ്രതിഷേധം വ്യാപകമാവുന്നു. പത്ത് കിലോമീറ്ററിന് അകലെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഒരു കിലോമീറ്റര്‍ പോലും ദൂരമില്ലാത്ത വാര്‍ഡുകളെ ഒഴിവാക്കിയതാണ് പ്രതിഷേധത്തിന് കാരണം. പുത്തൂര്‍ കൊട്ടാരക്കര റോഡിന് വശത്തുള്ള പൂത്തൂരിനോട് ചേര്‍ന്നുകിടക്കുന്ന നെടുവത്തൂര്‍ പഞ്ചായത്തിലെ രണ്ടും മൂന്ന് വാര്‍ഡുകളായ കരുവായം, തേവലപ്പുറം, കുളക്കട പഞ്ചായത്തില്‍പെട്ട മൈലംകുളം, ആറ്റുവാശേരി എന്നിവയാണ് ഒഴിവാക്കപ്പെട്ടവയില്‍ പ്രധാനം.
പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ ഏഴ് വാര്‍ഡുകളും നെടുവത്തൂര്‍, കുളക്കട പഞ്ചായത്തിലെ മൂന്ന് വീതം വാര്‍ഡുകളും ഉള്‍പെടുത്തിയാണ് പഞ്ചായത്ത് രൂപീകരിക്കുന്നത്. യാത്രാസൗകര്യങ്ങളും പ്രധാന ഓഫിസുകളും ഉള്‍പെടുന്ന പുത്തൂരിനെ ഒഴിവാക്കി പാങ്ങോടാണ് ഇപ്പോള്‍ ആസ്ഥാന മന്ദിരമായി നിശ്ചയിച്ചിട്ടുള്ളത്.
നിലവില്‍ പവിത്രേശ്വരം പഞ്ചായത്തിന്റ ആസ്ഥാനമാണിവിടം.ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു പുത്തൂര്‍ പഞ്ചായത്ത്. അത് സാധ്യമായപ്പോള്‍ തുടക്കം മുതല്‍ തന്നെ ചില താല്പര്യക്കാര് ഇടപെടീല്‍ നടത്തുന്നതാണ് അശാസ്ത്രിയമായ വാര്‍ഡ് വിഭജനത്തിനും ആസ്ഥാനം തീരുമാനത്തിനും പിന്നില്‍ എന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: