കൊച്ചി: നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി 11 യുവാക്കള്‍ പിടിയില്‍. ഇടപ്പള്ളി ചളിക്കവട്ടം താഴെപ്പറമ്പില്‍ വീട്ടില്‍ മിര്‍സാദ് (21), കളമശേരി ചങ്ങമ്പുഴ നഗര്‍ തൈപ്പറമ്പില്‍ വീട്ടില്‍ ലൂയി ബെന്നെറ്റ് (21), കലൂര്‍ ദേശാഭിമാനി വൈഷ്ണവം വീട്ടില്‍ ജ്യോതിസ് (21), മലപ്പുറം കാടാമ്പുഴ വെട്ടനാട് വീട്ടില്‍ ആദിത്യന് (20), ഇടപ്പള്ളി ചാലിക്കവട്ടം കരയില്‍ കാഞ്ഞിരപ്പറമ്പില്‍ അന്‍സല്‍ (21), വയനാട് സുല്‍ത്താന്‍ ബത്തേരി മേപ്പറമ്പില്‍ വീട്ടില്‍ അഖില്‍ (20), എന്നിവരെ കളമശേരി ചങ്ങമ്പുഴ നഗര്‍ ഭാഗത്തു നിന്നുമാണ് കഞ്ചാവ് സഹിതം പിടികൂടിയത്.
സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ്, ഷാഡോ പോലീസ്, കളമശ്ശേരി പോലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കളമശേരി പോലീസ് കേസ് എടുത്തു. പാലാരിവട്ടം ജനത വൈലോപ്പള്ളി വീട്ടില്‍ ശരത്ത് (27), പള്ളുരുത്തി മാടവന പറമ്പില്‍ സെറിന്‍ ജോസഫ് (28), മാമംഗലം മേടയില്‍ വീട്ടില്‍ സജാദ് (21) എന്നിവരെ നോര്‍ത്ത് പരമാര റോഡില്‍ നിന്നും കഞ്ചാവുമായി സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പും ഷാഡോ പോലീസും നോര്‍ത്ത് പോലീസും ചേര്‍ന്ന് പിടികൂടി. നോര്‍ത്ത് പോലിസ് കേസ് എടുത്തു.
കളമശ്ശേരി പള്ളത്ത് റോഡില്‍ ഗ്രീന്‍ ഗാര്ഡന് റെസിഡന്‍സിയില്‍ മുഹമ്മദ് അര്‍ഷാദ് (22), ബത്തേരി താലൂക്കില്‍ ചാലപ്പുറത്ത് വീട്ടില്‍ അഭിജിത്ത് (20), എന്നിവരെ പാലാരിവട്ടം സ്റ്റേഡിയത്തിന് പരിസരത്തു നിന്നും സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പും ഷാഡോ പോലീസും പാലാരിവട്ടം പോലീസും ചേര്‍ന്ന് പിടികൂടി.
പാലാരിവട്ടം പോലീസ് കേസെടുത്തു. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വാഹനം വാടകയ്ക്ക് എടുത്ത് തമിഴ്നാട്ടിലെ കമ്പത്ത് നിന്നും കഞ്ചാവ് വാങ്ങിയാണ് സംഘം വില്പന നടത്തിയിരുന്നത്. . സ്റ്റേഡിയം കേന്ദ്രീകരിച്ചാണ് പ്രധാനമായും വില്പന നടന്നിരുന്നത്. എറണാകുളത്തെ സ്വകാര്യ കോളേജിലെ ഒരു വിദ്യാര്‍ഥിയെ കേന്ദ്രീകരിച്ചുള്ള അനേ്വഷണത്തിലാണ് ഈ സംഘം പിടിയിലായത്.
സിറ്റി പോലീസ് കമ്മീഷണര്‍ കെ. ജി. ജെയിംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍മാരായ ആര്. നിശാന്തിനി, മുഹമ്മദ് റഫീക്ക് എന്നിവരുടെ നിര്‍ദേശമനുസരിച്ചായിരുന്നു റെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: