മാവേലിക്കര: നഗരത്തെ സമ്പൂര്‍ണ്ണ യാചക രഹിത നഗരമാക്കുന്നതിന്റെ ഭാഗമായി നടത്തിയ യോഗത്തിന്റെ തീരുമാന പ്രകാരമുള്ള സര്‍വേയില്‍ നഗരത്തില്‍ 82 യാചകര്‍ ഉള്ളതായി കണ്ടെത്തി. ഇതില്‍ 70 പേര് അന്യസംസ്ഥാനക്കാരും 12 പേര് മലയാളികളുമാണ്. നാലു ദിവസമായി ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, സാക്ഷരതാ, അയ്യല്കൂട്ടം, കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് 28 വാര്‍ഡുകളിലും സര്‍വെ നടത്തിയത്.
യോഗ തീരുമാന പ്രകാരം അന്യസംസ്ഥാന യാചകരെ ഒഴിവാക്കുന്നതിന് പോലീസിനോട് ആവശ്യപ്പെട്ടു. ഇതിന്റടിസ്ഥാനത്തില് പകുതിയോളം അന്യസംസ്ഥാനക്കാരെ പോലീസ് ഒഴിപ്പിച്ചു. ബാക്കിയുള്ളവരെ വരും ദിവസങ്ങളില്‍ ഒഴിപ്പിക്കും. തദ്ദേശീയരെ അവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടതിനുസരിച്ച് കുറച്ചു പേരെ ബന്ധുക്കള്‍ ഏറ്റെടുത്തു. ബാക്കിയുള്ളവരെ അറനൂറ്റിമംഗലം ശാലേം ഭവനില്‍ പുനരധിവസിപ്പിക്കാനും തീരുമാനമായതായി ആക്ടിംഗ് ചെയര്മാന് കെ.ഗോപന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: