കോട്ടയം: ചെന്നൈയില്‍ ഉല്‍പ്പാദനവും അമേരിക്കയില്‍ ഔട്ട്ലെറ്റുമുള്ള ലതര്‍ ഷൂ കമ്പനിയുമായി കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം. മാണിക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കേരളകോണ്‍ഗ്രസ് ചെയര്മാന് പി.സി തോമസ്. അഴിമതിക്കെതിരെ പി.സി തോമസ് നയിക്കുന്ന കേരള യാത്രയെപ്പറ്റി വിശദീകരിക്കുവാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍കോഴ വിവാദവുമായി ബന്ധപ്പെട്ട് ബാറുടമകളുടെ ശബ്ദരേഖ പുറത്തുവന്നതിനെ തുടര്‍ന്ന് കെ.എം മാണിയെയും ജോസ് കെ. മാണിയെയും ചോദ്യം ചെയ്യേണ്ട സമയം കഴിഞ്ഞു. ബാര്‍ ഉടമകളില്‍ നിന്നും കോഴ വാങ്ങിയ മാണിയെ കോണ്‍ഗ്രസ് പുറത്താക്കണം. അല്ലെങ്കില്‍ മുഴുവന്‍ കോണ്‍ഗ്രസ് മന്ത്രിമാരും രാജിവയ്ക്കണമെന്നും തോമസ് ആവശ്യപ്പെട്ടു. അഴിമതിക്കെതിരെ കേരള കോണ്‍ഗ്രസ് ഏപ്രില്‍ 16 മുതല്‍ മെയ് 4 വരെ കേരളയാത്ര നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: