ന്യദല്‍ഹി: ജനങ്ങള്‍ തന്നോട് കാണിക്കുന്ന സ്നേഹവും കരുതലും കണ്ട് ബിജെപിയുടെ ദല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി വിതുമ്പിപ്പോയി. തന്റെ മണ്ഡലമായ കൃഷ്ണനഗറില്‍ ഇന്നലെ ഉച്ചയോടെ പര്യടനം നടത്തുമ്പോഴാണ് കാക്കിയണിഞ്ഞിരുന്ന കാര്‍ക്കശ്യക്കാരി കരഞ്ഞത്.
റോഡ് ഷോയ്ക്കിടയില്‍ ജനങ്ങള്‍ ബേദിക്കുള്ള, ചൂടു ചായ ഫഌസ്ക്കുകളുമായാണ് എത്തിയിരുന്നത്. തണുപ്പത്ത് അവര്‍ പ്രസംഗിച്ചപ്പോള്‍ അവര്‍ ചായ നീട്ടി. ഈ സമയത്താണ് ജനങ്ങളുടെ സ്നേഹം കണ്ട് അവര്‍ വിങ്ങിപ്പൊട്ടിപ്പോയത്. എനിക്ക് ലഭിക്കുന്ന സ്നേഹത്തിന് മറുപടി പറയാന്‍ വാക്കുകളില്ല. കണ്ണീരണിഞ്ഞ് അവര്‍ പറഞ്ഞു. ഈ സ്നേഹം ഞാന്‍ അവര്‍ക്ക് തിരിച്ചു നല്‍കും. അവരെ ഞാന്‍ സത്യസന്ധതയോടെ സേവിക്കും. കിരണ്‍ ബേദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: