ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണക്കുമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കരട് രാഷ്ട്രീയ പ്രമേയ അവതരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്.
ഇടതു പാര്‍ട്ടികള്‍ മല്‍സരിക്കാത്ത സീറ്റുകളിലാണ് സിപിഎം ആംആദ്മിക്ക് പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ആം ആദ്മിക്ക് വോട്ട് ചെയ്യാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കും. 15 സീറ്റുകളിലാണ് ഡല്‍ഹിയില്‍ സിപിഎം മത്സരിക്കുന്നത്. പാര്‍ട്ടി മത്സരിക്കാത്ത 55 സീറ്റുകളില്‍ എഎപിയെ പിന്തുണക്കുമെന്നാണ് പ്രകാശ് കാരാട്ട് അറിയിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസുമായും സഖ്യത്തിനില്ലെന്നും കരട് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി മുന്നണി വിട്ടത് തിരിച്ചടിയായെന്നും കരട് രാഷ്ട്രീയ പ്രമേയത്തിലൂടെ പ്രകാശ് കാരാട്ട് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: