ന്യൂദല്‍ഹി: വസന്ത് കുഞ്ജിലെ ക്രിസ്ത്യന്‍ പള്ളിയില്‍ മോഷണ ശ്രമം. ഇന്നലെ പുലര്‍ച്ചെ നടന്ന അതിക്രമത്തില്‍ പള്ളിക്കു സാരമായ കേടുപാടു സംഭവിച്ചു. സൗത്ത് ദല്‍ഹിയിലെ സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ അതിക്രമിച്ചു കടന്നവരില്‍ മൂന്നോ നാലോ പേരുണ്ടായിരുന്നു.
മോഷണ ശ്രമമാണ് നടതെന്നന്ന് പോലീസ് വ്യക്തമാക്കി. പള്ളി പരിസരത്തെ ക്ലോസ് സര്‍ക്യൂട്ട് ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് പ്രതികളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. പ്രതികള്‍ തമ്മില്‍ പന്തയംവെച്ചാണ് ഈ അതിക്രമത്തിനൊരുങ്ങിയത്. എന്നാല്‍, തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ പശ്ചാത്തലത്തില്‍ സംഭവത്തിന് വര്‍ഗ്ഗീയാക്രമണമെന്ന വിശദീകരണം നല്‍കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം.
കേരളത്തില്‍നിന്ന് തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ നേതാക്കള്‍ പള്ളി സന്ദര്‍ശിച്ച് കുപ്രചാരണങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പള്ളി സന്ദര്‍ശിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ക്ക് നിവേദനം നല്‍കുമെന്ന് ചെന്നിത്തല പറഞ്ഞു.
















