ആത്മശുദ്ധി, ആനന്ദം ഇവയെ കൈമുതലായി കരുതുക. ആത്മശുദ്ധിക്കുള്ള അറിവും കര്‍മ്മ മാര്‍ഗങ്ങളും ഗുരു ഉപദേശിക്കും. അവ അനുഭവത്തിലായാല്‍ ആനന്ദമുണ്ടാകും. ആനന്ദമനുഭവമായാല്‍ അതു മറ്റുള്ളവര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കണം. ഈ ആനന്ദാവസ്ഥ ജീവിതത്തില്‍ നേടിയെടുക്കണം. ജീവിതാനന്തരം ആനന്ദം അനുഭവപ്പെടുത്താമെന്നു കരുതരുത്.
കര്‍മ്മത്തിനനുസരിച്ചു ജന്മമുണ്ടാകും. മുജ്ജന്മകര്‍മ്മദോഷം ഈ ജന്മത്തില്‍ പരിഹരിക്കണം. കര്‍മ്മത്തില്‍ വന്ന ദോഷം കര്‍മ്മംകൊണ്ടുതന്നെ പരിഹരിച്ചേ പറ്റൂ. ആത്മാവില്‍ വന്ന കളങ്കം ദുഃഖമായി അനുഭവപ്പെടും. ഗുരുവിന്റെ ജ്ഞാനത്തില്‍കൂടി ആത്മാവില്‍ ബാധിച്ച കളങ്കം കണ്ടറിയണം. അറിഞ്ഞാല്‍ ഒഴിവാക്കണം. ഇതാണ് ആത്മപരിശോധന. ഇങ്ങനെ ചിന്തിച്ച് പരിശോധിച്ച് കളങ്കം നീക്കി ദുഃഖമൊഴിവാക്കുമ്പോള്‍ ആനന്ദരൂപന്‍ അകമേ എഴുന്നള്ളും.
സമ്പാദകന്‍
















