ന്യൂദല്‍ഹി: ദല്‍ഹിയുടെ വികസനമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ബിജെപിക്ക് പ്രവാമുഖ്യം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോള്‍ തന്നെ ദല്‍ഹിക്ക് ഒരു വര്‍ഷം നഷ്ടപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിക്ക് വേണ്ടത് സ്ഥിരതയുള്ള സര്‍ക്കാരാണ്. കിരണബേദിയിലൂടെ നിങ്ങള്‍ക്ക് വികസനമാര്‍ന്ന ദല്‍ഹി സാധ്യമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും മോദി വ്യക്തമാക്കി. പടിഞ്ഞാറന്‍ ദല്‍ഹിയിലെ ദ്വാരകയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രചരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരത്തിലെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന മൂന്ന് റാലികള്‍ക്ക് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും നേതൃത്വം നല്‍കും. അടുത്ത ആറ് ദിവസങ്ങള്‍ക്കുള്ളിലായി 250 റാലികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് തെരഞ്ഞെടുപ്പ്. 10ന് ഫലം പ്രഖ്യാപിക്കും.
















