ന്യൂദല്‍ഹി: രാജ്യത്ത് സബ്സിഡിയില്ലാത്ത പാചകവാതകത്തിന് വില കുറഞ്ഞു. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 104 രൂപയാണ് കുറഞ്ഞത്.
സബ്സിഡിയുള്ള പാചക വാതക സിലിണ്ടറുകള്‍ക്ക് മുന്‍കൂറായി അടയ്ക്കേണ്ട തുകയിലും 104 രൂപയുടെ കുറവുണ്ട്്്. ഇനി മുതല്‍ സബ്സിഡി സിലിണ്ടറുകള്‍ക്ക് മുന്‍കൂറായി 622 രൂപ അടച്ചാല്‍ മതിയാകും. നേരത്തെ ഇത് 726 രൂപയായിരുന്നു.
സബ്സിഡിയായി ബാങ്ക് അക്കൗണ്ടില്‍ എത്തുന്ന തുകയില്‍ 104 രൂപ കുറയും. ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: