ചാലക്കുടി: പെണ് വേഴാമ്പലിന് പ്രജനന കാലത്ത് ഭക്ഷണവുമായി ആണ് വേഴാമ്പലെത്തിയത്ത് വേറിട്ട കാഴ്ചയായി.വാഴച്ചാലിലെ വനമേഖലയാണ് ഈ അപൂര്‍വ്വ കാഴ്ചക്ക് വേദിയായത്.സാധാരണ പഴവര്‍ഗ്ഗങ്ങളാണ് ആണ് വേഴാമ്പലുകള്ള ഭക്ഷിക്കുന്നത്. പെണ് വേഴാമ്പലുകള്‍ കൂടു വെക്കുന്ന സമയം മുതല്‍ കൂഞ്ഞൂങ്ങള്‍ പുറത്ത് വരുന്നത് വരെയുള്ള കാലം പെണ് വേഴാമ്പലൂകളുടെ ഭക്ഷണം ഓന്ത്,പല്ലി,പാമ്പ് എന്നിവയാണ്. ശരീരത്തിലെ പ്രോട്ടിന്റെ അളവ് കൂട്ടാനായാണിത്.
ആണ് വേഴാമ്പലുകളാണ് ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ എത്തിച്ച് കൊടുക്കുക.നാഷണല്‍ ഗെയിംസിന് തൂടക്കം കുറിച്ച ഇന്നലെ ഗെയിംസിന്റേ ചിഹ്നമായ അമ്മു വേഴാമ്പലിന് ഭക്ഷണവുമായി എത്തുന്ന ആണ് വേഴാമ്പലിന്റെ ചിത്രം വേഴാമ്പല്‍ ഫൗണ്ടേഷന് റിസര്‍ച്ച് ഡയറക്ടര്‍ അമിതാബച്ചനാണ് ക്യാമറിയില്‍ പകര്‍ത്തിയത്.കഴിഞ്ഞ പത്ത് വര്‍ഷമായി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വേഴാമ്പല്‍ നിരീക്ഷണവും സംരക്ഷണവും ഇവിടെ നടക്കുന്നുണ്ട്.
ഫൗണ്ടേഷന്റെ പ്രവര്‍ത്തന ഫലമായി ഈ മേഖലയില്‍ വേഴാമ്പലുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായതായി വാഴച്ചാല്‍ ഡി.എഫ്.ഒ.അബ്ദൂള് നാസര്‍ കൂഞ്ഞ് പറഞ്ഞു.70 ഓളം വേഴാമ്പലുകളാണ് ഇവിടെ ഉണ്ടായിരുന്നത്.ഈപ്പോളിത് 200 കഴിഞ്ഞതായി ആണ് കണക്ക്.കൂടുകളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.27 കൂടൂകളില് നിന്ന് 60 വരെ എത്തി.വാഴാച്ചാല്‍ മേഖലയില്‍ കാണപ്പെടുന്ന വലിയ മരങ്ങളാണ് വേഴാമ്പലൂകളെ ഇവിടെക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: