തൃശൂര്‍: തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കിങ്ങ്സ് ഗ്രൂപ്പ് ഉടമ നിസാമിന്റെ ഫ്ളാറ്റില്‍ നിന്നും, കൊക്കൈന്‍ എന്ന മയക്കുമരുന്ന് കണ്ടെടുത്ത സംഭവവുമായി ബന്ധപ്പെട്ട്, ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് ആവശ്യപ്പെട്ടു.
വര്‍ഷങ്ങളായി ഈ ഫ്ളാറ്റ് കേന്ദ്രീകരിച്ച്, മയക്കുമരുന്ന് കച്ചവടവും, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നതായി മനസ്സിലാക്കുന്നു. മയക്കുമരുന്ന് മാഫിയക്ക്തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും നാഗേഷ് പ്രസ്താവനയില്‍ പറഞ്ഞു.
വനിതാപോലീസ് ഓഫീസറെ വാഹനത്തില്‍ പൂട്ടിയിട്ടതും, പിഞ്ചുകുഞ്ഞിനെകൊണ്ട് ആഡംബരകാര്‍ ഓടിപ്പിച്ചതും ഒക്കെ, നിയമങ്ങള്‍ തനിക്ക് പുല്ലാണെന്ന് ഇയാള്‍ തെളിയിക്കുന്നു.മൃതപ്രായനായ സെക്യൂരിറ്റി ജീവനക്കാരന് മുഖ്യമന്ത്രി ചികിത്സാ ധനസഹായം പ്രഖ്യാപിച്ചത് അഭിനന്ദനീയമാണെങ്കിലും. ഈ പണം നിസാമില്‍ നിന്ന് ഈടാക്കണം. ഇയാളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ നടപടി സ്വീകരിക്കണം.
മനുഷ്യജീവന് പുല്ലുവില പോലും കല്‍പ്പിക്കാത്ത ഇത്തരം ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്ന നയം സര്‍ക്കാര്‍ അപലപനീയമാണ്. ഇയാളുടെ മുഴുവന്‍ സ്വത്തുവകകളും സര്‍ക്കാര്‍ കണ്ടുകെട്ടണം. സെക്യൂരിറ്റി ജീവനക്കാരന്റെ ചികിത്സക്കും, നഷ്ട്പരിഹാരത്തിനും ഇയാളുടെ സ്വത്തുവഹകള്‍ ഉപയോഗിക്കണമെന്നും ്എ.നാഗേഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: