കൊച്ചി: ഇരു കൈകളും നഷ്ടപ്പെട്ട യുവാവിനു കൈപ്പത്തിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ ഇരു കൈപ്പത്തികളും വിജയകരമായി തുന്നിച്ചേര്‍ത്തു അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഹെഡ് ആന്റ് നെക്ക് സര്‍ജറി വിഭാഗത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ കൈപ്പത്തി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
കൈപ്പത്തി നഷ്ടപ്പെട്ട രണ്ടു പേര് കേരള ഗവണ്മെന്റിന്റെ ഏജന്‍സിയായ കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്ങില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. മൃതശരീരത്തിനു അംഗഭംഗം വരുമെന്ന ഭയം മൂലം കൈകള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ വിമുഖത കാണിക്കുന്നു.
പത്ര മാധ്യമങ്ങളിലൂടേയും, ടിവി, പൊതു പരിപാടികളിലൂടേയും ഇതിനെതിരെ ബോധവല്‍ക്കരണം നടത്താന്‍ ശ്രമിക്കുന്നുണ്ട്. ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട് നാലു വര്‍ഷമായി ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശി മനുവാണ് കൈപ്പത്തിമാറ്റിവയ്ക്കല്‍ ശസ്ര്തക്രിയയ്ക്കായി പേര് രജിസ്റ്റര്‍ ചെയ്ത ആദ്യ വ്യക്തി.
ബൈക്കപകടത്തില്‍ പരിക്കേറ്റു മസ്തിഷ്ക്കമരണം സംഭവിച്ച വരാപ്പുഴ സ്വദേശി ബിനോയുടെ കൈകളാണ് ദാനം ചെയ്തത്. ബിനോയുടെ വ്യക്കകള്, കരള്‍, കണ്ണുകള്‍ എന്നിവയും ദാനം ചെയ്തിരുന്നു. അപ്രതീക്ഷിതമായാണ്ബിനോയുടെ മാതാപിതാക്കള്‍ നേത്രപടലം, കരള്‍, വ്യക്ക എന്നിവയോടൊപ്പം കൈപ്പത്തികളും ദാനം ചെയ്യാന്‍ തയ്യാറായത്. മനുവിന്റെ ബ്ലഡ് ഗ്രൂപ്പുമായി മാച്ച് ചെയ്യുന്നതായിരുന്നു ബിനോയുടെ ബ്ലഡ് ഗ്രൂപ്പ്
ഹെഡ് ആന്റ് നെക്ക് പ്ലാസ്റ്റിക് ആന്റ് റികണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം മേധാവി ഡോ:സുബ്രഹ്മണ്യഅയ്യരുടെ നേത്യത്വത്തിലാണ് ശസ്്രതക്രിയ നടത്തിയത്. 16 മണിക്കൂര്‍ നീണ്ടു നിന്ന അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയായിരുന്നു. ജനുവരി 13-നായിരുന്നു ശസ്ത്രക്രിയ. രണ്ടു കൈകള്‍ക്കും ഒരേ സമയമായിരുന്നു ശസ്ത്രക്രിയ. പ്ലാസ്റ്റിക് സര്‍ജറി, മൈക്രോ വാസ്ക്കുലര്‍ സര്‍ജറി, നെഫ്രോളജി, ഓര്‍ത്തോപിഡിക്സ്, അനസ്തേഷ്യ എന്നീ വിഭാഗങ്ങളിലെ 20-തോളം ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. ഓര്‍ത്തോപീഡിക്സ് വിഭാഗം ഡോ:അയ്യപ്പന്, ഡോ:ജെറി പോള്‍, ഡോ:സുനില്‍ രാജന് എന്നിവരാണ് നേത്യത്വം നല്‍കിയത്. ബിനോയിക്കു ക്യത്യമ കൈകള്‍ വച്ചു പിടിപ്പിച്ചു മൃതശരീരം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കുകയും ചെയ്തു.
ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ മനുവിനു നല്ല പുരോഗതി കാണാന്‍ കഴിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു കൈപ്പത്തി തുന്നിചേര്‍ത്ത മനുവിന്റെ കൈകള്‍ ചലിച്ചു തുടങ്ങി. ഇപ്പോള്‍ കൈകളുടെ ചലനശേഷിക്കു വേണ്ടിയുള്ള ഫിസിയോതെറാപ്പി പരിശീലനങ്ങള്‍ മനുവിനു ചെയ്യാന്‍ കഴിയുന്നുണ്ട്. സ്വയം കൈകള്‍ കൊണ്ട് ഗ്ലാസ്സില്‍ വെള്ളം കുടിക്കാനും മനുവിനു കഴിയും. ഐസിയുവില്‍ നിന്നും മനുവിനെമാറ്റിയിട്ടുണ്ട് മനുവിന്റെ ശസ്ത്രക്രിയാചിലവ് പൂര്‍ണ്ണമായും സൗജന്യമായാണ് മാതാ അമൃതാനന്ദമയി മഠം നല്‍കിയത്
പത്രസമ്മേളനത്തില്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ:പ്രേംനായര്‍, മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ:സഞ്ജീവ് കെ.സിങ്ങ്, ശസ്ത്രക്രിയയ്ക്കു നേത്യത്വം നല്കിയ ഡോ:സുബ്രമണ്യയ്യര്‍ എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: