കൊച്ചി: ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് എറണാകുളം മേഖലാ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന ചിത്രപ്രദര്‍ശനത്തിന് നാളെ തുടക്കമാകും. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ചരിത്ര ടൂറിസം സംസ്കാരിക പ്രാധാന്യമുള്ള സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും ചിത്രങ്ങളും വിശദാംശങ്ങളും അടക്കമുള്ള പ്രദര്‍ശന പരിപാടിക്കാണ് രൂപം നല്‍കിയിട്ടുള്ളത്.
ഓരോ ജില്ലയിലെയും എഴുപതില്‍പ്പരം ചിത്രങ്ങളും അനുബന്ധ വിവരങ്ങളും അടങ്ങുന്ന പ്രദര്‍ശനം മൂന്നുദിവസം വീതം ഓരോ ജില്ലയിലും പര്യടനംനടത്തും. സംസ്കാര എന്നാണ് പ്രദര്‍ശനത്തിന് പേര് നല്‍കിയിട്ടുള്ളത്.
തൃശൂര്‍ ജില്ലയിലാണ് പ്രദര്‍ശനത്തിന് തുടക്കം കുറിക്കുന്നത്. ഫെബ്രുവരി രണ്ട് മുതല്‍ തുടങ്ങി മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രധാനകേന്ദ്രങ്ങളും കോര്‍ത്തിണക്കി സഞ്ചരിക്കുന്ന പ്രദര്‍ശനവാഹനം പര്യടനം നടത്തുമെന്ന് ഐ ആന്റ് പിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി.വിനോദ് അറിയിച്ചു. എറണാകുളം, ആലപ്പുഴ, പാലക്കാട് ക്രമത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രദര്ശനവാഹനമെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: