ഇന്നെന്റെ കിനാക്കളെ ചുട്ടെരിച്ചീടുന്ന
കനവുകളൊഴിഞ്ഞ മനസ്സുകള്‍
അനുഭവത്തിന്റെ നീണ്ട നിഴലുകളാവണം
ഇന്നു ഞാന്‍ കാണുന്നെങ്ങും
ബന്ധത്തിന് ചിറകടിയൊച്ചകള്‍ക്കായ്
കാതോര്ക്കുന്നോരെയെങ്ങും.
ഭൂമിയില്‍ ചുറ്റി വരുന്ന കതിരവന്റെ
കിരണ സ്പര്ശമാവണം എന്നില്‍
കവിതയ്ക്ക് മുള പൊടിക്കുന്നത്.
ഞാനറിയാതെ ഉയിരലകളില്
ഞാണൊലി തീര്‍ത്ത വാക്കുകള്‍
ശരങ്ങളായ് ചലിച്ച്
ആത്മാവിലുറഞ്ഞു കൂടുന്ന
വിഷ ജന്തുക്കളെയൊക്കെ
കൊന്നൊടുക്കുവാനെന്നില്
നിറയുന്ന വാക്കുകള്ക്കാകണം
നിശ്ചയം എന്റേതല്ല പ്രകൃതി
തരുന്ന വിരുന്നാണെന്റെ സ്വപ്നം
ഇന്നെന്റെ കിനാക്കളെ ചുട്ടെരിച്ചീടുന്ന
കിനാവുകളൊഴിഞ്ഞ മനസ്സുകളുടെ
ഉദയ കിരണങ്ങള്ക്കായ്
ഞാനെന്നുമേ….കാതോര്ത്തീടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: