കൊല്‍ക്കത്ത: ശതകോടികളുടെ ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പരോക്ഷമായി കോണ്‍ഗ്രസ് സഹായിക്കുന്നതായി ബിജെപി ആരോപിച്ചു.
ശാരദാ ചിട്ടിതട്ടിപ്പ് കേസിലെ പ്രതികളായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി സുപ്രിം കോടതിയില്‍ ഹാജരാകുന്നത് മുതിര്‍ന്ന കോ ണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ്.
ചിട്ടിഫണ്ട് തട്ടിപ്പിനിരയായവരെ സഹായിക്കാനായി രൂപീകരിച്ച അമാനത്കരി സുരക്ഷാസമിതി യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പശ്ചിമ ബംഗാള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാഹുല്‍ സിന്‍ഹയാണ് ഇക്കാര്യം ഉന്നയിച്ചത്.
ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സംസ്ഥാന ഗതാഗതമന്ത്രി മദന്‍ മിത്രയുടെ മകന്റെ കല്യാണം കോടികള്‍ ചെലവഴിച്ച് അത്യാഡംബരപൂര്വ്വമായിട്ടാണ് നടത്തിയത്. ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: