കൂവപ്പള്ളി: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസില്‍നിന്ന് തെറിച്ച് വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. കൂവപ്പള്ളി നെടുമല സ്വദേശിനി കാളിയാനിക്കല്‍ ഗോപകുമാറിന്റെ ഭാര്യ ഗിരിജ (42)ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 8.30ഓടെ കൂവപ്പള്ളി പുന്നാംപറമ്പില്‍ വളവിനു സമീപത്തായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിക്ക് പോകുന്നതിനായി നെടുമലയില്നിന്നും ബസില്‍ കയറി യാത്രചെയ്യവ്വെ വളവില്‍ ബസ് വീശിയെടുത്തതിനെ തുടര്‍ന്ന് വീട്ടമ്മ ബസില്‍നിന്നും തെറിച്ച് പുറത്തേക്ക് വീഴുകയായിരുന്നു.
ഓട്ടത്തിനിടെ ബസിന്റെ വാതില്‍ തുറന്നിട്ടതാണ് അപകടകാരണമെന്നും നാട്ടുകാര്‍ പറഞ്ഞു. റോഡില്‍ വീണ് തലക്ക് സാരമായി പരിക്കേറ്റ വീട്ടമ്മയെ കാര്‍ യാത്രക്കാരനാണ് ആശുപത്രയിലെത്തിച്ചത്. കാഞ്ഞിരപ്പള്ളി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: