കോട്ടയം: ദേശീയ ഗെയിംസില്‍ കേരളത്തിനു വേണ്ടി സ്വര്‍ണം നേടുന്ന കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ദേശീയ ഗെയിംസ് ദീപശിഖാപ്രയാണത്തിന് കോട്ടയത്തു നല്കിയ സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ ഗെയിംസിന് 27 വര്‍ഷങ്ങള്‍ക്കു ശേഷം കേരളം ആതിഥ്യം വഹിക്കുമ്പോള്‍ നാടിന്റെ അഭിമാനം ഉയര്‍ത്തുന്നതില്‍ കായികതാരങ്ങളുടെ പങ്ക് അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ജോലി വാഗ്ദാനം ചെയ്യുന്നത്. ഇത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.
ഗാന്ധി സ്ക്വയറില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ നഗരസഭാ ചെയര്മാന് കെ. ആര്. ജി. വാര്യര്‍, കൗണ്‍സിലര്‍മാരായ എന്‍.എസ്. ഹരിശ്ചന്ദ്രന്, സിന്‍സി പാറേല്‍, ജാന്‍സി ജേക്കബ്, രാജം ജി. നായര്‍, അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ. അനില്‍ കുമാര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് പ്രതിനിധി എന്നിവര്‍ പങ്കെടുത്തു.
കാസര്‍കോടു നിന്ന് ആരംഭിച്ച് വിവിധ ജില്ലകളില്‍ പര്യടനം നടത്തിയ ദീപശിഖ പ്രയാണം ഇന്നലെ (ജനു.28) രാവിലെ വൈക്കത്ത് എത്തിച്ചേര്‍ന്നു. കെ. അജിത് എംഎല്‍എയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീലതാ ബാലചന്ദ്രന്, വൈസ് ചെയര്മാന് അബ്ദുള്‍ സലാം റാവുത്തര്‍, കൗണ്‍സിലര്‍മാരായ രേണു രതീഷ്, സന്ധ്യാ രഞ്ജിത്, ഫിലോമിന, സി.പി. ലെനിന്, എബ്രഹാം പഴയകടവില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് എംഎല്‍എ സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ ബാബു, ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാല, ബ്ലോക്ക് പഞ്ചായത്തംഗം സ്റ്റീഫന്‍ പനങ്കാല, സഖറിയാസ് കുതിരവേലി, ഗ്രാമപഞ്ചായത്തംഗങ്ങളായ നോബി മുണ്ടക്കല്‍, ശാന്തമ്മ രമേശന്, ഭാവന ജയപ്രകാശ്, മാത്യു ജി. മുരുക്കന് എന്നിവര്‍ പങ്കെടുത്തു.
ഏറ്റുമാനൂരില്‍ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങ് സുരേഷ്് കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പുല്ലാട്ട്, മേരി മൗണ്ട് സ്കൂള്‍ പ്രിന്‍സിപ്പല്‍ സി. സിസി സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ സാംസ്കാരിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.തലയോലപ്പറമ്പ്, കുറുപ്പന്തറ, ചിങ്ങവനം, ചങ്ങനാശ്ശേരി എന്നീ കേന്ദ്രങ്ങളിലും ദീപശിഖയ്ക്ക് സ്വീകരണം നല്കി.
ചെങ്ങന്നൂര്‍ എംഎല്‍എ പി.സി. വിഷ്ണുനാഥ്, സ്പോര്‍ട്സ് വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ എസ് നജിമുദ്ദീന്‍ എന്നിവരുടെ നേതത്വത്തില്‍ കോട്ടയത്ത് എത്തിച്ചേര്‍ന്ന ദീപശിഖയെ കോട്ടയം ജില്ലാ സ്പോര്‍ട്സ് പ്രസിഡന്റ് അയ്മനം ബാബു, ദീപശിഖ പര്യടനം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സണ്ണി സക്കറിയ, കോട്ടയം ജില്ലാ ഒളിമ്പിക് അസോസിയേഷന് അംഗം റോയ് പി ജോര്‍ജ്, നാഷമല് ഗെയിംസ് കോട്ടയം നോഡല്‍ കോ-ഓര്‍ഡിനേറ്റര്‍ ശശിധരന്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് (സ്പോര്‍ട്സ്) കമ്മറ്റി ചെയര്മാന് കെ.എസ്. ബാബു എന്നിവര്‍ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: