ശ്രീനഗര്‍: തലേന്ന് യുദ്ധ സേവാ മെഡല്‍ കിട്ടി; ആഹ്ലാദം കുടുംബത്തോടൊപ്പം പങ്കുവെക്കാന്‍ അവസരം കിട്ടുംമുമ്പേ ധീര യോദ്ധാവ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചു.
രാഷ്ട്രീയ റൈഫിള്‍സിലെ ജവാന്മാര് ഇന്നലെ ഉച്ചതിരിഞ്ഞ് ജമ്മു കശ്മീരിലെ ത്രാളില്‍ ഹിസ്ബുള്‍ ഭീകരുമായി നടത്തിയ ഏറ്റുമുട്ടലിലാണ് സംഭവം.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു ഭീകരര്‍ നടത്തിയ ആക്രമണത്തെ നേരിട്ട 42 രാഷ്ട്രീയ റൈഫിള്‍ യൂണിറ്റിന്റെ കമാന്റിംഗ് ഓഫീസര്‍ കേണല്‍ മുനീന്ദ്ര നാഥ് റായും ജവാന്മാരില് ഉള്‍പ്പെട്ട ഹെഡ് കോണ്‍സ്റ്റബിള്‍ സഞ്ജീവ് കുമാറുമാണ് കൊല്ലപ്പെട്ടത്. രാജ്യദ്രോഹ പ്രവര്‍ത്തനത്തിനെത്തിയ രണ്ടു ഭീകരരേയും സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ റായ്ക്കും സഞ്ജീവിന് വെടിയേല്‍ക്കുകയായിരുന്നു.
യുദ്ധത്തില്‍ വിശിഷ്ട സേവനം നടത്തുന്നതിനുള്ളതാണ് യുദ്ധ സേവാ മെഡല്‍. കേണല്‍ റായ് ഉള്‍പ്പെടെ 13 പേര്‍ക്കാണ് റിപ്പബ്ലിക് ദിനത്തില്‍ ബുഹമതി പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷം ഭീകര രുമായി നടത്തിയ യുദ്ധസമാന ഏറ്റുമുട്ടലിലെ സേവനമാണ് അവാര്‍ഡ് നേടിക്കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: