തൃപ്രയാര്‍: ദേശിയ ഗെയിംസ് വോളിബോള്‍ കിരിടം നിലനിര്‍ത്താല്‍ വനിതകളും കഴിഞ്ഞ തവണ കൈവിട്ട സ്വര്‍ണ്ണം തിരിച്ചുപിടിക്കാന്‍ പുരുഷ ടീമും ഒരുങ്ങുന്നു. വനിതാ വിഭാഗത്തില്‍ കോച്ച് അനില്‍ കുമാറിന്റെയും പുരുഷവിഭാഗത്തില്‍ ഹരിലാലിന്റെയും ശിക്ഷണത്തിലാണ് കേരള സംഘങ്ങള്‍ സ്വര്‍ണ്ണം ചൂടാന്‍ തയ്യാറെടുക്കുന്നത്.
തൃപ്രയാര്‍ ടിഎസ്ജിഎ സ്റ്റേഡിയത്തില്‍ കഴിഞ്ഞ പതിനഞ്ച് ദിവസമായി താരങ്ങള്‍ കടുത്ത പരീശിലനത്തിലാണ്. ദേശീയ ഗെയിംസ് വോളി ടീമുകളെ ഇന്നലെ പ്രഖ്യാപിച്ചു. പുരുഷ ടീമിനെ വിപിന്‍ എം.ജോര്‍ജും വനിതാ ടീമിനെ ടിജി രാജുവും നയിക്കും.
പുരുഷവിഭാഗത്തില്‍ ഇന്റര്‍നാഷണല്‍ താരങ്ങളായ കപില്‍ദേവ്, ടോം ജോസഫ് എന്നിവര്‍ക്ക് പുറമേ വി.മനു, പി.രോഹിത്ത്, ജി.എസ്.അഖിന്, എം.എസ്. സുജിത്ത്, ജെംേ വിനീത്, എം.ടി. ആശിഷ്, മുന്‍ കേരള ടീം ക്യാപറ്റന് കെ.ജി. രാഗേഷ്, മനു ജോസഫ്, കിരണ്‍ ഫിലിപ്പ് എന്നിവരുണ്ട്. യു.ജംഷത്ത്, ടി.എസ്. സജീഷ്, കെ.എസ്.രതീഷ്, അനു ജെയിംസ്, ടി.പി.പ്രവീണ്‍ എന്നിവരാണ് റിസര്‍വ് കളിക്കാര്‍.
വനിതാ വിഭാഗത്തില്‍ ടെറിന്‍ ആന്റണി, കെ.എസ്.ജിനി, എം.എസ്. പൂര്‍ണ്ണിമ, ശ്രുതി ജോണി, വി. സൗമ്യ, എസ്.രേഖ, എം.ശ്രുതി, ഫാത്തിമ റുക്സാന, പി.വി.ഷീബ, അനുമോള്‍ ഫിലിപ്പ്, കെ.കെ.ഫൗസത്ത് എന്നിവരുണ്ട്. എന്‍. ശ്രുതിമോള്‍, അനുബാലകൃഷ്ണന്, പി.പി.രേഷ്മ, ഇ.പി. സനിഷ, എം.കെ. ആര്‍ദ്ര തുടങ്ങിയവര്‍ റിസര്‍വ്വ് താരങ്ങളും.
കഴിഞ്ഞ ഗെയിംസില്‍ പശ്ചിമബംഗാളിനെ പരാജയപ്പെടുത്തിയാണ് കേരള വനിതകള്‍ കിരീടം ചൂടിയത്. പുരുഷ ടീം തമിഴ്നാടിനോട് കീഴടങ്ങി. എന്നാല്‍ ഇത്തവണ സ്വന്തം കാണികളുടെ മുന്നില്‍ കീരിടം കൈക്കലാക്കാനുള്ള തയ്യാറെടുപ്പിലാണ് പുരുഷ കേസരികള്‍. രാജ്യത്തെ എറ്റവും മികച്ച അറ്റാക്കറില് ഒരാളായ ടോംജോസഫ്, രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ സെറ്ററായ കപില്‍ദേവ് എന്നിവരുടെ സാന്നിധ്യവും ടീമിന് ഗുണം ചെയ്യും. സ്വന്തം കളത്തിലെ ആനുകൂല്യം ഒരു ഭാഗത്ത് നില്ക്കുമ്പോള് കടുത്ത സമ്മര്‍ദ്ദവും ടിമിനുണ്ടായിരിക്കുമെന്ന് മുഖ്യ കോച്ച് ഹരിലാല്‍ ജന്മഭൂമിയോട് പറഞ്ഞു.
രാജ്യത്തെ എറ്റവും മികച്ച എട്ട് ടീമുകളാണ് മത്സരത്തിലുള്ളത്. വനിതാ വിഭാഗത്തില്‍ ടീം സ്വര്‍ണ്ണത്തില്‍ കറഞ്ഞൊന്നുംപ്രതീക്ഷിക്കുന്നില്ല. റെയില്‍വേക്ക് വേണ്ടി കളിക്കുന്ന അഞ്ച് താരങ്ങള്‍ കേരളത്തിനായി ജഴ്സിയണിയുന്നുണ്ട്.
കോഴിക്കോട് ഫെബ്രുവരി 9 മുതല്‍ 13 വരെയാണ് മതസരങ്ങള്‍. വോളിബോള്‍ അസോസിയേഷന് സെക്രട്ടറി പ്രൊഫ.നാലകത്ത് ബഷീര്‍, മുന്‍ താരങ്ങളായ സിറില്‍ സി.വെള്ളൂര്‍, മൊയ്തീന് നൈന, കെ.സി. ഏലമ്മ, അന്നക്കുട്ടി ജോസഫ്, ജോസ് ജോര്‍ജ്, ചീഫ്.കോച്ച് ഹരിലാല്‍, വനിതാ ടീം കോച്ച് അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ടീമിനെ തെരഞ്ഞടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: