മുണ്ടക്കയം: ഡിസ്കണക്ഷന് സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയ ജല വിതരണ സര്‍വ്വേയറെ വിജിലന്‍സ് പിടികൂടി. ജല വിതരണ അതോരിറ്റി മുണ്ടക്കയം സെക്ഷന്‍ ആഫീസിലെ ഓവര്‍സീയര്‍ ഇന്‍ചാര്‍ജും സര്‍വ്വേയറുമായ കാഞ്ഞിരപ്പളളി ,കപ്പാട്,തൈപ്പറമ്പില്‍ മാനുവേല്‍(42)നെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്.ശനിയാഴ്ച രാവിലെ 10.ഓടെ മുണ്ടക്കയം വാട്ടര്‍ അതോരിറ്റി ആഫീസിനു സമീപത്തു നിന്നും കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയിലാവുകയായിരുന്നു.
പാറത്തോട് ,പൊടിമറ്റം ,കരിപ്പാപ്പറമ്പില്‍ സുനീഷ് ജോര്‍ജ് പുതുതായി വാങ്ങിയ വീട്ടില്‍ പഴയ വാട്ടര്‍ കണക്ഷന് ഒഴിവാക്കിതിന്റെ ഡിസ്കണക്ഷന് സര്‍ട്ടിഫിക്കറ്റിനായാണ് മുണ്ടക്കയം സെക്ഷന്‍ ആഫീസില്‍ അപേക്ഷ നല്‍കിയത്.താന്‍ എന്ജിനായറാണന്നു കളവു പറഞ്ഞ മാനുവേല്‍ സുനീഷ് ജോര്‍ജിന്റെ വീട്ടിലെത്തി പഴയ കണക്ഷന് പരിശോധിക്കുകയും ഇതിനു സര്‍ട്ടിഫിക്കറ്റ് തരണമെങ്കില്‍ പെനാല്റ്റിയടക്കണമെന്നും അറിയിച്ചു.അല്ലങ്കില്‍ രണ്ടായിരം രൂപ കൈക്കൂലി തരണമെന്നും ആവശ്യപെട്ടത്രെ.തുടര്‍ന്നു ബാറില്‍ എത്തി സുനീഷിന്റെ ചെലവില്‍ മദ്യവും ഭക്ഷണവും കഴിച്ച ശേഷം ആയിരം രൂപ കൂടി വാങ്ങിയെടുത്തു ഇതു കൂടാതെ സഹജീവനക്കാരനു നല്കാനാണന്നു പറഞ്ഞു മുന്നൂറുരൂപ കൂടി വാങ്ങി.
പിന്നീട് പലതവണ തവണ ബാക്കി ആയിരം രൂപ ആവശ്യപെട്ടു ഫോണില്‍ വിളിച്ചതിനെ തുടര്‍ന്ന് സുനീഷ് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
വിജിലന്‍സ് അധികാരികള്‍ ഫിനോഫ്ത്തലിന്‍ പുരട്ടിയ നോട്ട് സുനീഷിനു നല്‍കുകയും വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം മുണ്ടക്കയത്തു എത്തി പണം നല്നല്കുകയുമായിരുന്നു.മാനുവേലിനെ ഫോണില്‍ വിളിച്ചപ്പോള്‍ ഓഫീസിനു പുറത്തു നിന്നാല്‍ മതിയെന്നു പറഞ്ഞതിനേ തുടര്‍ന്നു പുറത്തുവച്ചു പണം കൈമാറുകയായിരുന്നു.ഇതോടെ സമീപത്തുണ്ടായിരുന്ന വിജിലന്‍സ് ഡി.വൈ.എസ്.പി. എസ്.സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ കാത്തു നിന്ന വിജിലന്‍സ് സംഘമെത്തി അറസ്റ്റ് ചെയ്യുയ്തു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗിരീഷ് പി.സാരഥി, എസ്.ഐ.മാരായ കെ.ടി.തോമസു കുട്ടി, പി.എം.തോമസ്കുട്ടി, സുധാകരന്,എ.എസ്.ഐ.മാരായ ഹരികുമാര്‍,മധുസൂദനന്,സി.സി.പി.ഒ.മാരായ രാജീവ് എസ്.നായര്‍,അനില്‍കുമാര്‍,ജയകുമാരന്‍ നായര്‍,അജിത് ശങ്കര്‍.സി.പി.ഒ.വിനോദ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.ഇയാളെ തിരുവനന്തപരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: