തിരുവനന്തപുരം: മഹാകവി പന്തളം കേരളവര്‍മ സ്മാരക സമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കേരളവര്‍മ കവിതാ പുരസ്കാരത്തിന് നീലമ്പേരൂര്‍ മധുസൂദനന് നായരും മാധ്യമ പുരസ്കാരത്തിന് ടി.എന്‍. ഗോപകുമാറും അര്‍ഹരായി.
നീലമ്പേരൂര്‍ മധുസൂദനന് നായരുടെ ‘മനസ്സുതുറക്കുമ്പോള്‍’ എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം. ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന കണ്ണാടി, കലാകൗമുദിയില്‍ പ്രസിദ്ധീകരിക്കുന്ന ശംഖുമുഖം എന്നിവയാണ് ഗോപകുമാറിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 15,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 31 ന് വൈഎംസിഎ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാവാലം നാരായണപ്പണിക്കര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കേരള വര്‍മ സ്മാരകസമിതി സമിതി അധ്യക്ഷന്‍ ഡോ.കെ.എസ്. രവികുമാര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സമിതി പ്രസിഡന്റ് ഡോ. കെ.എസ.് രവികുമാര്‍, സെക്രട്ടറി പി.രവിവര്‍മ്മ, വൈസ് പ്രസിഡന്റ് പി.ജി.ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: