കോട്ടയം: ധനമന്ത്രി കെ.എം.മാണിയുടെ മകന് ജോസ് കെ.മാണി പിഞ്ച് ഇലയാണെന്ന് പി.സി ജോര്‍ജ്ജ്. സി.എഫ്.തോമസിനെയും പി.ജെ.ജോസഫിനെയും പോലെ, മന്ത്രിയാവാന്‍ മൂത്ത് പഴുത്ത് പാകമായി നില്ക്കുന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ വേറെയുണ്ട്.
കേരളാ കോണ്‍ഗ്രസ് ആരുടെയും കുടുംബസ്വത്തല്ലെന്നും ജോര്‍ജ്ജ് പറഞ്ഞു. മാണിക്കെതിരായ ആരോപണം പുച്ഛത്തോടെ തള്ളുന്നു. മാണിക്കൊപ്പം പാര്‍ട്ടി ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: