ഹൈദരാബാദ്: ഹൈദരാബാദിലെ ഭവാനി നഗറിലെ വളനിര്‍മ്മാണ കേന്ദ്രത്തിലും ചെരിപ്പുനിര്‍മ്മാണ ശാലയിലും ജോലി ചെയ്തിരുന്ന 200 കുട്ടികളെ പോലീസ് മോചിപ്പിച്ചു.
ഇവരില്‍ പലരും ആറു വയസ്സിനു താഴെ പ്രായമുള്ളവരും മുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരുമാണെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെയാണ് പോലീസ് റെയ്ഡ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പത്തു പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
ഇവരില്‍ ഭൂരിപക്ഷവും ബിഹാറില്‍ നിന്നുമുള്ളവരാണ്. രക്ഷിതാക്കളില്‍ നിന്ന് കുട്ടികളെ വിലയ്ക്കു വാങ്ങി വില്‍പ്പന നടത്തിയിരുന്ന യാസില്‍ പെഹെല്‍വാന്‍ എന്നയാളാണ് ഇതില്‍ പ്രധാനിയെന്നും പോലീസ് വ്യക്തമാക്കി.2000 മുതല്‍ 5000 രൂപവരെ അഡ്വാന്‍സ് നല്‍കിയാണ് ഇവരെ ഹൈദരാബാദിലെത്തിച്ചത്.
ഇങ്ങനെയെത്തുന്ന കുട്ടികളെ അപകടകരമായ രീതിയില്‍ കെമിക്കല്‍ ഫാക്ടറികളില്‍ വരെ ജോലിചെയ്യിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇവര്‍ 14 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടിവരുന്നുണ്ട്. കുട്ടികളെ വൃത്തിഹീനമായ സാഹചര്യത്തിലാണ് താമസിപ്പിച്ചിരുന്നത്. കുട്ടികള്‍ക്കുണ്ടായ മുറിവുകളും മറ്റ് അസുഖങ്ങളും ചികിത്സിക്കാത്ത നിലയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: