ചാത്തന്നൂര്‍:‘ഭാരതം ഭരിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ ആണെന്ന് ശ്രീ എം ‘ജന്മഭൂമി’യോട് പറഞ്ഞു. വൈരുധ്യങ്ങളും അസത്യങ്ങളും നിറഞ്ഞ നമ്മുടെ രാജ്യത്ത് ഭാരതത്തിലെ ജനങ്ങളെ ഒന്നായി കണ്ട് ഭരിക്കുന്ന ജനകീയ ഭരണാധികാരി നരേന്ദ്രമോദിയുടെ പൂര്ണപിന്തുണയോടെ ഭാരതത്തെ അറിയുവാനുള്ള പ്രത്യാശയുടെ പദയാത്രയുമായാണ് താന്‍ ജനസമക്ഷത്തില്‍ എത്തുന്നത്.
ജാതിമത ലിംഗ വ്യത്യസങ്ങള്‍ക്കതീതമായി നമ്മുടെ ഹൃദയതുടിപ്പുകള്‍ ഒന്നാണെന്ന ബോധം എല്ലാവര്ക്കും ഉണ്ടാകണം. എല്ലാ മതങ്ങളുടെയും സാരാംശം ഉള്‍ക്കൊണ്ട് ആത്മസമര്പ്പണത്തിലൂന്നിയ സമാധാനപൂര്‍ണ്ണമായ സഹവര്ത്തിത്വത്തിലൂടെയെ സാമൂഹ്യജീവിതത്തിന്റെ അടിത്തറയുണ്ടാക്കാന്‍ പറ്റുകയുള്ളൂ എന്ന് ശ്രീ എം പറഞ്ഞു.
നമുക്ക് ചെയ്യേണ്ടത് ചെയ്യാനുള്ള കാലം സമാഗതമായിരിക്കുന്നു. ഭാവി തലമുറയ്ക്കായി ശക്തമായ ഭാരതം നമ്മള് കെട്ടിപ്പടുക്കണം. പ്രത്യാശയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഏകാത്മതയുടെയും ചൈതന്യം പുനസ്ഥാപിക്കാനായി യഥാര്‍ത്ഥ വിശ്വസത്തിന്റെയും സന്ദേശവും വഹിച്ചുകൊണ്ട് നമ്മുക്കൊരുമിച്ചു നീങ്ങാമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: