കൊല്ലങ്കോട്: തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും ശ്രീലങ്കന്‍ സര്‍ക്കാരും തമ്മിലുള്ള സ്പര്‍ദ്ധ ഒഴിവാക്കി സൗഹാര്‍ദപരമായ നിലപാടിനു നടപടി സ്വീകരിക്കുമെന്ന് ശ്രീലങ്കന്‍ എംപിയും യുണൈറ്റഡ് നാഷണല്‍ പ്രോഗ്രസീവ് യൂണിയന് പ്രസിഡണ്ടുമായ റമയ്യ യോഗരാജന്‍ പറഞ്ഞു.
മുതലമട സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റിലെത്തിയ അദ്ദേഹം മാധ്യമ ്രപവര്ത്തകരോട് സംസരാരിക്കുകയായിരുന്നു. ശ്രീലങ്ക ശ്രീനാരായണ ഗുരു സൊസൈറ്റി ജനറല്‍ സെക്രട്ടറി കൃഷ്ണന് ജയകുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ശ്രീലങ്കന്‍ സൈനികരുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും അനാവശ്യ ഇടപെടല്‍ അനുവദിക്കില്ല. ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കും. ശ്രീലങ്കയില്‍ 25 ശതമാനം തഴിഴ് വംശജരാണ്. രണ്ട് നൂറ്റാണ്ടായി വസിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം നല്കാന് സാധിച്ചിട്ടില്ല. അവര്‍ക്ക് സ്വന്തമായി വീടുണ്ടാക്കാന്‍ ഈ സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിഥികളെ പൊന്നാടയണിയിച്ച് ആദരിച്ചു. ട്രസ്റ്റ് ചെയര്മാന് സ്വാമി സുനില്‍ദാസ് അധ്യക്ഷത വഹിച്ചു. തമിഴ്നാട് തീരദേശ മത്സ്യ ബന്ധന തൊഴിലാളി വെല്‍ഫേയര്‍ അസോസിയേഷന് ‘ാരവാഹികളായ എന്‍.ദേവദാസ്, എം.ജെ.ബോസ്, പി.യേശുരാജ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: