ചെങ്ങന്നൂര്‍: ഡിവൈഎഫ്ഐ പാണ്ടനാട് മുന്‍ വില്ലേജ് സെക്രട്ടറി കൊല്ലന്തറയില്‍ പ്രീത ഉള്‍പ്പടെയുള്ള പതിനാറോളം സിപിഎം പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ നിന്നും രാജിവച്ച് ബിജെപിയില്‍ അംഗങ്ങളായി. മുതവഴി കൊല്ലന്തറ കോളനിയില്‍ നടന്ന അംഗത്വ വിതരണം ബിജെപി പാണ്ടനാട് പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് കെ.ജി. ജയകൃഷ്ണന് നിര്‍വ്വഹിച്ചു. ബൂത്ത് പ്രസിഡന്റ് പി.ജി. ശ്രീധരന്, സെക്രട്ടറി കെ.സി. മനോജ്, സജിത്ത് മംഗലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: