അമ്പലപ്പുഴ: പുറക്കാട് തീരത്ത് കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു. നിരവധി വീടുകള്‍ കടലെടുക്കുന്നു. കഴിഞ്ഞദിവസം തുടങ്ങിയ കടല്‍ക്ഷോഭം തുടരുകയാണ്. പുറക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് കരൂര്‍ ഭാഗത്തെ നിരവധി വീടുകളാണ് കടലെടുക്കുന്നത്. സുനാമി ഫണ്ടുപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളാണ് തകര്‍ച്ചാ ഭീഷണി നേരിടുന്നത്. കരൂര്‍ പുതുവല്‍ പുത്തന്‍പറമ്പ് വെളിയില്‍ ബിജുമോന്, പുതുവല്‍ പ്രസാദ്, ജലജ സാലസ്, ഷിജു, വിദ്യാധരന്, രാജു, മനോഹരന് തുടങ്ങിയവരുടെ വീടുകളാണ് ഏതുസമയവും തകരാവുന്ന നിലയിലായത്.
പഞ്ചായത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ പുലിമുട്ടുകള്‍ നിര്‍മ്മിച്ചെങ്കിലും വീടുകള്‍ തിങ്ങി സ്ഥിതി ചെയ്യുന്ന വടക്കന്‍ ഭാഗത്ത് പുലിമുട്ട് നിര്‍മ്മിക്കാതിരുന്ന ഇറിഗേഷന്‍ അധികൃതരുടെ വീഴ്ചയാണ് വീടുകള്‍ നഷ്ടപ്പെടാന്‍ കാരണമാകുന്നത്. നിലവില്‍ അഞ്ചാലുംകാവ് മുതല്‍ കരൂര്‍ അയ്യന്‍കോയിക്കല്‍ ക്ഷേത്രം വരെയാണ് വീടുകള്‍ ഏറെയും സ്ഥിതി ചെയ്യുന്നത്. എന്നാല്‍ പുറക്കാട് എസ്വിഡി യുപി സ്കൂള്‍ മുതല്‍ പഴയങ്ങാടി വരെ പുലിമുട്ട് നിര്‍മ്മിച്ച ശേഷം പണി ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞദിവസം മുതല്‍ തുടരുന്ന കടല്‍ക്ഷോഭത്തില്‍ നൂറുകണക്കിന് തെങ്ങുകള്‍ കടപുഴുകയും വീടുകള്‍ വെള്ളത്തിനടിയിലാകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇറിഗേഷന്‍ ഓഫീസ് ഉപരോധിക്കല്‍ അടക്കമുള്ള ശക്തമായ സമരപരിപാടികള്‍ക്ക് തയാറെടുക്കുകയാണ് മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞദിവസം തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലും ജില്ലയിലെ വടക്കന്‍ പ്രദേശങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: