മാവേലിക്കര: കണ്ണൂരില്‍ നടന്ന 21-ാമത് സംസ്ഥാന ജൂനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴ റണ്ണര്‍ അപ്പ് സ്ഥാനം നേടി. മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ടീമാണ് ജില്ലയ്ക്കായി മത്സരിച്ചത്. എട്ടാംതവണയാണ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴ രണ്ടാംസ്ഥാനക്കാരാകുന്നത്. ജലന്തറില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കുവാനായി ബിഷപ്പ് ഹോഡ്ജസ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അക്ഷയ്, സേവ്യര്‍, വിവേക് എസ്.കുമാര്‍, വിശാല്‍ ചന്ദ്രന് എന്നിവരെ തെരഞ്ഞെടുത്തു. ഡേവിഡ് ജോസഫ്, ദേശീയ താരം മുകേഷ് മുരളി എന്നിവരായിരുന്നു പരിശീലകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: