ആലപ്പുഴ: പുഞ്ചക്കൃഷി ഇറക്കിയിരിക്കുന്ന പാടശേഖരങ്ങളിലെ അനാവശ്യ കീടനാശിനി പ്രയോഗം മിത്രകീടങ്ങളുടെ നാശത്തിന് ഇടയാക്കുമെന്ന് മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ എല്‍. ശ്രീലേഖ അറിയിച്ചു. കുട്ടനാട്ടിലെ പുഞ്ചക്കൃഷി ഇറക്കിയ 40 ദിവസത്തിനു മേല്‍ പ്രായമായ മിക്ക പാടശേഖരങ്ങളിലും മുഞ്ഞയുടെ സാന്നിധ്യം കാണുന്നുണ്ട്.
മിത്രകീടങ്ങള്‍ എല്ലാ പാടശേഖരങ്ങളിലും ധാരാളമായി കാണപ്പെടുന്നു. ആയതിനാല്‍ ഓരോ ആഴ്ചയിലും കൃഷിയിടം സന്ദര്‍ശിച്ച് മിത്രകീടങ്ങളുടെ സംഖ്യ, ചെടിയുടെ ആരോഗ്യാവസ്ഥ, കാലാവസ്ഥ എന്നിവ വിശകലനം ചെയ്തതിനു ശേഷം മാത്രമേ രാസനിയന്ത്രണനടപടികള് അവലംബിക്കാവൂ. അനാവശ്യമായ കീടനാശിനി പ്രയോഗം മിത്രകീടങ്ങളുടെ നാശത്തിനും അതുവഴി വര്‍ദ്ധിച്ച തോതില്‍ മുഞ്ഞയുടെ ആക്രമണം ഉണ്ടാകുന്നതിനും കാരണമാകും.
കീടബാധയുള്ള പാടങ്ങളിലെ നെല്‍ച്ചെടികള്‍ വകഞ്ഞ് വച്ച് വായുസഞ്ചാരം സുഗമമാക്കുന്നത് കീടബാധയുടെ തീവ്രത കുറയ്ക്കാന്‍ സഹായിക്കും. നിയന്ത്രണനടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് കൃഷിഭവനുമായോ, മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം, മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം എന്നിവയുമായോ ബന്ധപ്പെട്ട് സാങ്കേതിക സഹായം സ്വീകരിക്കണം. ഫോണ്‍: 0477 2702683.
പ്രതികരിക്കാൻ ഇവിടെ എഴുതുക: