ആലപ്പുഴ: മധ്യസ്ഥതയിലൂടെ തര്‍ക്കങ്ങള്‍ പരിഹരിഹരിക്കപ്പെടുമ്പോള് തര്‍ക്കത്തിലേര്‍പ്പെടുന്ന കക്ഷികള്‍ക്കെല്ലാം സംതൃപ്തി ലഭിക്കുന്നുവെന്ന് ജില്ലാ ജഡ്ജി മേരി ജോസഫ് പറഞ്ഞു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും ജില്ലാ മീഡിയേഷന് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ‘മധ്യസ്ഥതയിലൂടെ തര്‍ക്കപരിഹാരം’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഇരുവിഭാഗക്കാരും തങ്ങളുടെ ഭാഗം ന്യായീകരിക്കുമ്പോഴാണ് തര്‍ക്കം ഉണ്ടാകുന്നത്. തര്ക്കപരിഹാരങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന കോടതി വിധികള്‍ക്ക് എല്ലാവരെയും ഒരുപോലെ തൃപ്തരാക്കാനാവില്ല. സാഹചര്യതെളിവുകളുടെയും സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തില്‍ തര്‍ക്കത്തിനു പരിഹാരം കാണുമ്പോള്‍ ഒരാള്‍ മാത്രമാണ് തൃപ്തനാകുന്നത്. മധ്യസ്ഥതയിലൂടെ തര്‍ക്കപരിഹാരം കാണുമ്പോള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന രണ്ടുപേര്‍ക്കും ഒരുപോലെ സംതൃപ്തിയുണ്ടാകുന്നു. അവര്‍ തമ്മില്‍ കാലങ്ങളായി നിലനിന്നുപോന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനും കഴിയും.
ഇത്തരം കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കാനും ബോധവത്കരണത്തിലൂടെ പ്രശ്നപരിഹാരം കാണാനുമാണ് ലീഗല്‍ സര്‍വീസ് സൊസൈറ്റി സെമിനാറുകളും ക്ലാസുകളും സംഘടിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി അദ്ധ്യക്ഷത വഹിച്ചു. ആളുകള്‍ തമ്മില്‍ തര്‍ക്കങ്ങളും പ്രശ്നങ്ങളും വര്‍ധിച്ചുവരികയാണ്. അവയെല്ലാം കോടതിവഴി തീര്‍പ്പാക്കാന്‍ കാത്തുനില്‍ക്കാതെ മധ്യസ്ഥതയിലൂടെ തീര്‍പ്പാക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: