തിരുവനന്തപുരം: വളര്‍ച്ചാനിരക്കില്‍ ഇന്ത്യക്ക് മാതൃകയാണ് കേരളമെന്ന് ധനമന്ത്രി കെഎം മാണി. കഴിഞ്ഞതവണ ഇന്ത്യയുടെ വാര്‍ഷിക വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനം മാത്രമായിരുന്നപ്പോള്‍ കേരളത്തിന്റേത് ഒമ്പത് ശതമാനമായിരുന്നു. എന്നാല്‍ കാര്‍ഷികമേഖലയില്‍ വളര്‍ച്ചാനിരക്ക് കുറവായി നില്‍ക്കുന്നത് നമ്മുടെ പോരായ്മയാണ്. തിരുവനന്തപുരത്ത് നടന്ന പ്രീബജറ്റ് ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
പ്രാഥമികമേഖലയായ കൃഷിയുടെ വളര്‍ച്ച കൂടുതലായാല്‍ മാത്രമേ സമഗ്രമായ വളര്‍ച്ച ഉണ്ടാകൂ. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായുള്ള വിവിധ ക്ഷേമപദ്ധതി ഫണ്ടുകള്‍ പാഴാകുന്ന സ്ഥിതിയുണ്ട്. ഇത്തവണ തന്നെ 24 ശതമാനം മാത്രമാണ് ഇതുവരെയുള്ള ചെലവ്. ഈ സാഹചര്യത്തില്‍ ഈ വിഭാഗക്കാര്‍ക്കായുള്ള പദ്ധതിച്ചെലവ് കാര്യക്ഷമമാക്കാന്‍ ആ വിഭാഗത്തിന് പ്രോത്സാഹനം നല്കുന്ന പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ഇക്കുറി ഉദ്ദേശിക്കുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേക പരിഗണനയുണ്ടാകും. മുതിര്‍ന്ന പൗരന്മാര്ക്കായി ക്ഷേമപദ്ധതികള്‍ ആവിഷ്കരിക്കും.
ഖരമാലിന്യ സംസ്കരണത്തിന് കഴിഞ്ഞതവണ 100കോടി ബഡ്ജറ്റില്‍ നീക്കിവച്ചിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സഹകരിക്കാത്തതു കാരണം തുക വിനിയോഗിക്കപ്പെടാത്ത സ്ഥിതിയുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആദിവാസിമേഖലയില്‍ പദ്ധതികളുടെ അഭാവമല്ല, മറിച്ച് ഫണ്ട് ആ ജനവിഭാഗങ്ങളിലേക്കെത്തുന്നതിലെ പോരായ്മയാണ് വിഘാതമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കാര്‍ഷിക സര്‍വ്വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ജി. മാധവമേനോന് ചൂണ്ടിക്കാട്ടി. ആദിവാസി ജനവിഭാഗങ്ങളെ കൂടി ഭാഗഭാക്കാക്കിക്കൊണ്ട് പദ്ധതി രൂപവത്കരണത്തില്‍ ആവശ്യമായ പരിഷ്കരണം വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാരി, വ്യവസായി സംഘടനാ പ്രതിനിധികളും വ്യക്തികളും ഉള്‍പ്പെടെ അമ്പതോളം പേരാണ് പ്രീ ബഡ്ജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: