കൊച്ചി: കേന്ദ്രീയ മാര്‍ഗ്ഗദര്‍ശക് മണ്ഡലിന്റെ തീരുമാനമനുസരിച്ച് ഭാരതത്തില്‍ നടന്നുവരുന്ന ഘര്‍ വാപസിക്ക് കൊച്ചിയില്‍ നടന്ന സന്യാസി സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. കലൂര്‍ പാവക്കുളം ശ്രീമഹാദേവക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന സന്യാസി സമ്മേളനം വിവിധ സാഹചര്യങ്ങളില്‍ ഹിന്ദുധര്മ്മാചരണത്തില് നിന്നും വ്യതിചലിച്ചുപോയവര്‍ തിരികെ സ്വധര്‍മ്മത്തിലേക്കു വരുന്നത് ശ്ലാഘനീയമാണെന്ന് പ്രമേയത്തിലൂടെ വ്യക്തമാക്കി.
ലോകത്തിനു മുഴുവന്‍ മാര്‍ഗദീപമായ ഭഗവദ്ഗീതയെ ദേശീയഗ്രന്ഥമായി അംഗീകരിക്കണമെന്നും സന്യാസിസമ്മേളനം ആവശ്യപ്പെട്ടു.
സമാപനസമ്മേളനത്തില്‍ സംബോധ് ഫൗണ്ടേഷന് ആചാര്യന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിച്ചു. സീമാജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജക് എ. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. വിഎച്ച്പി സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് ബി. ആര്. ബലരാമന്, ധര്‍മ്മജാഗരണ്‍പ്രമുഖ് കെ.ആര്. ശശിധരന്, നിലമ്പൂര്‍ രാമാനന്ദാശ്രമം അദ്ധ്യക്ഷന്‍ ഡോ. ധര്‍മ്മാനന്ദ എന്നിവര്‍ സംസാരിച്ചു.
പ്രാന്തീയ ധര്‍മ്മജാഗരണ്‍പ്രമുഖ് വി.കെ.വിശ്വനാഥന്, വിഎച്ച്പി സംസ്ഥാന സംഘടനാ സെക്രട്ടറി എം.സി. വല്സന്, വിഭാഗ് സെക്രട്ടറി എന്‍.ആര്. സുധാകരന് എന്നിവര്‍ മൂന്നുദിവസം നീണ്ടുനിന്ന സമ്മേളനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: