കുറവിലങ്ങാട്: കഴിഞ്ഞ അഞ്ചുമാസക്കാലമായി കുടിവെള്ളം വിതരണം നിലച്ചതോടെ കുറവിലങ്ങാട് ഇന്ദിരഗിരി നിവാസികള്‍ കുടിവെള്ളത്തിനായി അലയുന്നു. 2 വര്‍ഷം മുമ്പ് 32 കുടുംബക്കാര്‍ക്ക് കുടിവെള്ളം ലഭിക്കുന്നതിലേയ്ക്കായി പ്രിയദര്‍ശിനി ജലധാര ചാരിറ്റബിള്‍ സൊസൈറ്റി എന്ന പേരില്‍ സൊസൈറ്റി രൂപീകരിച്ച് പദ്ധതി നടപ്പിലാക്കിയിരുന്നു. എന്നാല്‍ നിര്‍മ്മാണത്തിലെ അപാകത മൂലം ടാങ്കിന് കേട് സംഭവിക്കുകയും നിരവധി തവണ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ട് കേടുപാടുകള്‍ തീര്‍ക്കുവാന്‍ പഞ്ചായത്ത് അധികാരികള്‍ തയ്യാറായില്ല എന്ന് ഇന്ദിരഗിരി നിവാസികള്‍ ആരോപിക്കുന്നു. 10 വര്‍ഷം ഗ്യാരണ്ടിയുള്ള വാട്ടര്‍ടാങ്ക് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പൊട്ടിയിട്ട് കേടുപാടുകള്‍ തീര്‍ക്കുവാനോ പൊട്ടിയ ടാങ്ക് മാറി നല്‍കാനോ തയ്യാറായിട്ടില്ല. നിര്‍മ്മാണത്തിലെ അപാകതയാണ് ടാങ്ക് പൊട്ടാന്‍ കാരണമെന്ന് അവര്‍ പറയുന്നു. എന്നാല്‍ എഴുപത്തിയയ്യായിരം രൂപയിലേറെ വിലയുള്ള ടാങ്ക് പൊട്ടിയിട്ടും അത് മാറ്റി വാങ്ങാതെ പഞ്ചായത്ത് അധികൃതരുടെ നടപടി സംശയം ജനിപ്പിക്കുന്നതായി ബി.ജെ.പി കുറവിലങ്ങാട് പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. ഇതു സംബന്ധിച്ച് ഗുണഭോക്താക്കള്‍ ഒപ്പിട്ട പരാതി ബി.ജെ.പി.യുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നല്കി. കുടിവെള്ള പദ്ധതിയുടെ അപാകതകള്‍ പരിഹരിച്ച് ഇന്ദിരഗിരി നിവാസികള്‍ക്ക് എത്രയും വേഗം വെള്ളം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുമെന്ന് ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു.
ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സി.എം. പവിത്രന്റെ, അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ . റ്റി.എ. ഹരികൃഷ്ണന്, എസ്.ആര്. ഷിജോ, ജസ്റ്റ്യന്‍ പുതിയിടം സന്തോഷ് ചീപ്പുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: