Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎസ്‌സിയില്‍ ഉദ്യോഗസ്ഥരും മതനേതാക്കളും ധാരണയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2015, 09:43 pm IST
in Kerala

കൊച്ചി: സംസ്ഥാനത്ത് മതം മാറ്റം പ്രോത്സാഹിപ്പിക്കാന്‍ പിഎസ്‌സിയും. പിന്നാക്ക സംവരണ വ്യവസ്ഥകള്‍ പോലും മറികടന്ന് അനര്‍ഹര്‍ക്ക് സംവരണം നല്‍കുന്നതിനു പിന്നില്‍ ഉദ്യോഗസ്ഥ- മത നേതൃത്വത്തിന്റെ രഹസ്യ ധാരണയും കൂട്ടാണ്. സര്‍ക്കാരാകട്ടെ ഇക്കാര്യം ബോധ്യമായിട്ടും കണ്ടില്ലെന്നു നടിക്കുന്നു. സുക്ഷ്മ പരിശോധന വന്നാല്‍ ഉന്നതര്‍ക്കുപോലും ജോലി നഷ്ടപ്പെടാനുള്ള സാധ്യതകള്‍ ഏറെയാണ്.

വര്‍ഷങ്ങളായി കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ നടക്കുന്ന ക്രമരഹിത പ്രവര്‍ത്തനം ഇങ്ങനെയാണ്. മറ്റു പിന്നാക്ക വിഭാഗത്തില്‍ പെട്ടവര്‍ക്ക് (ഒബിസി) പിഎസ്‌സി വഴിയുള്ള ജോലിനിയമനത്തിന് ജാതി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നത് തഹസീല്‍ദാര്‍മാരായിരുന്നു. എന്നാല്‍ മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് നിയമനങ്ങളില്‍ ജാതി സംവരാണനുകൂല്യം ലഭിക്കാന്‍ അര്‍ഹതയില്ല. ഈ സാഹചര്യത്തില്‍ ക്രിസ്തുമതത്തിലേക്കു മതം മാറിയ ഹിന്ദുക്കള്‍ കൃത്രിമ മാര്‍ഗ്ഗത്തില്‍ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ സമ്പാദിച്ച് ജോലി കൈക്കലാക്കിയ സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. ഇതിനെത്തുടര്‍ന്ന് 1979-ല്‍ സര്‍ക്കാര്‍ പരിഹാര സംവിധാനമായി പിന്നാക്ക വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റു നല്‍കാനുള്ള അധികാരം ഹരിജന്‍ വെല്‍ഫെയര്‍ ഡയറക്ടര്‍ക്ക് നല്‍കുകയായിരുന്നു. തഹസില്‍ദാര്‍മാരുടെ പരിഗണനക്കു വരുന്ന അപേക്ഷകള്‍ ഹരിജന്‍ വെല്‍ഫെയര്‍ ഡയറക്ടര്‍ക്ക് അയക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.

പക്ഷേ,  മതംമാറിയവരെ സഹായിക്കുന്നതിനുവേണ്ടി ശക്തമായ സംഘടിത ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ചുകൊണ്ട് 1996 ല്‍ പിഎസ്‌സി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു.

സര്‍ക്കാര്‍ ഉത്തരവ് മറികടക്കാന്‍ ഇങ്ങനെയൊരു വിജ്ഞാപനമിറക്കാന്‍ അധികാരമില്ല. ഈ വിജ്ഞാപനത്തില്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് മതംമാറിയ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് തഹസീല്‍ദാര്‍മാര്‍ നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റുകൊണ്ട് പിഎസ്‌സിയില്‍ ജോലി നേടാം. ഇങ്ങനെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ പള്ളിയുടെ ശുപാര്‍ശയാണ് തഹസീല്‍ദാര്‍മാര്‍ ആധാരമാക്കുന്നത്.

ഇതോടെ ഹിന്ദുമതം മാറിപ്പോയ പിന്നാക്കക്കാര്‍ക്ക് ജോലിയില്‍ സംവരണാനുകൂല്യത്തിന് അര്‍ഹതയില്ലെങ്കിലും പിന്നാക്ക ജാതിക്കാരിലെ പട്ടികവര്‍ഗ്ഗക്കാരുടെ ചെലവില്‍ റാങ്കു ലിസ്റ്റുകളില്‍ കയറിപ്പറ്റി. പിഎസ്‌സിയെ ചില ഉന്നത ഉദ്യോഗസ്ഥരുടെയും സംഘടിത മതവിഭാഗങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് അപേക്ഷകരെ ഇക്കാലമത്രയും പരിഗണിച്ചിരുന്നത്.

ഇപ്പോള്‍ പിഎസ്‌സി സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഒരാള്‍ ഇങ്ങനെ 1996 ലെ സര്‍ക്കാരിനെ മറികടന്നുള്ള പിഎസ്‌സിയുടെ വിജ്ഞാപനത്തിന്റെ പിന്‍ബലത്തില്‍ നിയമിതനായ ആളാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. പട്ടികവര്‍ഗ്ഗ വിഭാഗക്കാരനെന്ന ആനുകൂല്യം അനുഭവിച്ചാണ് ഇദ്ദേഹം പിഎസ്‌സിയുടെ പരീക്ഷ കണ്‍ട്രോളര്‍ വരെ എത്തിയതെന്ന് പരാതിയില്‍ വിശദീകരിക്കുന്നു. മലയരയ വിഭാഗത്തില്‍പ്പെടുത്തിയാണ് ഇദ്ദേഹത്തിന്റെ നിയമനം. എന്നാല്‍ ഇദ്ദേഹത്തിന്റെ എസ്എസ്എല്‍സി ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ക്രിസ്ത്യന്‍ സിഎസ്‌ഐ വിഭാഗമെന്നാണ്.

തൊടുപുഴക്കാരനായ ഇദ്ദേഹത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത് തിരുവനന്തപുരം തഹസീല്‍ദാറാണ്. ഇദ്ദേഹത്തെ പിഎസ്‌സി സെക്രട്ടറിയായി നിയമിക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ സംസ്ഥാനത്തെ അഞ്ച് മന്ത്രിമാരാണ് സമ്മര്‍ദ്ദം ചെലുത്തുന്നത്.

സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചുകൊണ്ടുള്ള പിഎസ്‌സിയുടെ വിജ്ഞാപനം മൂലം സംസ്ഥാനത്ത് 1600 ല്‍ അധികം പട്ടികവര്‍ഗ്ഗക്കാര്‍ക്കാണ് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുന്നത്. പട്ടികവര്‍ഗക്കാരുടെ ആനുകൂല്യങ്ങള്‍ കവരുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

പിഎസ്‌സി സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന സാജു ജോര്‍ജ്ജിന്റെ കാര്യത്തില്‍ ഉയര്‍ന്ന പരാതികള്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിലൂടെ പുറത്തുകൊണ്ടുവന്നിരുന്നു. അതോടെ അധികൃതര്‍ നിയമനക്കാര്യത്തില്‍ കാണിച്ചിരുന്ന ധൃതി കുറച്ചിട്ടുണ്ട്.

മതപരിവര്‍ത്തനം സര്‍ക്കാര്‍ ചെലവില്‍ പ്രോത്സാഹിപ്പിക്കുകയും സംവരണ നിയമങ്ങള്‍ അട്ടിമറിക്കുകയും ചെയ്യുന്ന ഈ  സംഭവം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

Entertainment

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Entertainment

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

Kerala

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.