ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ലഭിക്കേണ്ട ശമ്പള പരിഷ്കരണം 2014 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവണ്ണം നടപ്പാക്കണമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന സിതി അംഗം എ. പ്രകാശ് ആവശ്യപ്പെട്ടു. എട്ടാം ശമ്പള പരിഷ്കരണം ലഭിക്കേണ്ടത് 2002ല്‍ ആയിരുന്നു. എന്നാല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ 2005ല്‍ പ്രാബല്യത്തിലാണ് നടപ്പാക്കിയത്.
ജീവനക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ആനുകൂല്യം നഷ്ടപ്പെടുവാന്‍ ഇത് കാരണമായി. ഇപ്പോള്‍ 2014 ജൂലൈ മുതല്‍ ലഭിക്കേണ്ട ശമ്പള പരിഷ്കരണവും അട്ടിമറിക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജെ. മഹാദേവന്, സെക്രട്ടറി എല്‍. ജയദാസ്, ട്രഷറര്‍ ഷിനില്‍കുമാര്‍, സോളിമോന്‍, സുമേഷ് ആനന്ദ്, രജീഷ്, ടി.സന്തോഷ്, പി. ഷിബു എന്നിവര്‍ സംസാരിച്ചു. കളക്ട്രേറ്റ് പടിക്കല്‍ പ്രകടനവും ധര്‍ണയും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: