കൊച്ചി: ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ ഇപ്പോള്‍ ഇടപെടേണ്ടതില്ലെന്ന് ഹൈക്കോടതി. അന്വേഷണം പ്രാരംഭദശയിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിയമപ്രശ്നം കണ്ടെത്താനായില്ലെന്നും കോടതി വ്യക്തമാക്കി. മന്ത്രി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതി കോടതിയുടെ മേല്‍നോട്ടം വേണമെന്ന് നിര്‍ബന്ധമില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ധനമന്ത്രി കെഎം മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച് ബിജു രമേശ് നല്കിയ പരാതിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചാണ കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അഴിമതി വിരുദ്ധ സാമൂഹിക സംഘടനയാണ് ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: