തൃശൂര്‍: ഇന്‍കംടാക്സ് ഓഫിസര്‍മാര്‍ ചമഞ്ഞ് സ്വര്‍ണക്കവര്‍ച്ച ്യൂനടത്തിയ അഞ്ചംഗ സംഘം അറസ്റ്റില്‍. ്യൂഗരത്തില് പുത്തന്‍പള്ളിക്കടുത്ത് ്യൂനിന്ന് സ്വര്‍ണാഭരണ ബിസിനസുകാരനായ യുവാവിനെ്യൂ കാറില്‍ കയറ്റിക്കൊണ്ടു പോയി 300 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവത്തിലാണ് എരുമപ്പെട്ടി തിച്ചൂര്‍ വടക്കേത്തറ വീട്ടില്‍ ചന്ദ്രപ്രസാദ് ( 27, കണ്ണന്), കുന്നംകുളം കിഴൂര്‍ വലിയപ്പുരയ്ക്കല് രാജേഷ് ( 35), പട്ടാമ്പി ആലിക്കപറമ്പ് പന്തംവീട്ടില് സജീഷ് ( സജു,26), പട്ടാമ്പി വള്ളിക്കാട് മോഹന്യൂകൃഷ്ണന് ( 28), എരുമപ്പെട്ടി തിച്ചൂര്‍ കൊടിക്കുന്ന് കോളനി വീട്ടില്‍ സിനില്‍ദാസ് ( കുട്ടന്, 25) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ കഴിഞ്ഞദിവസം രാത്രി വടക്കാഞ്ചേരി റെയ്ല്‍വെ സ്റ്റേഷന് പരിസരത്ത് ്യൂനിന്നാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജേക്കബ് ജോബിന്റെ നേതൃത്വത്തിലുള്ള ഷാഡൊ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബര്‍ പത്തൊമ്പതാം തീയതി ഉച്ചക്കഴിഞ്ഞ് രണ്ടര മണിക്കാണ് കേസിനാസ്പദമായ സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ-ചേലക്കോട്ടുകര സ്വദേശിയും സ്വര്‍ണാഭരണ ബിസിനസുകാരായ ഡേവിഡ് കുര്യന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളാണ് അഞ്ചംഗ സംഘം കവര്‍ച്ച ചെയ്തത്.
ഒരു കിലയോളം സ്വര്‍ണാഭരണങ്ങളുമായി പുത്തന്‍പള്ളിക്കടുത്തുള്ള ഹാള്‍മാര്‍ക്ക് സ്ഥാപനത്തില്‍ ്യൂനിന്ന് ഹാള്‍മാര്‍ക്ക് ചെയ്തിറിങ്ങയ ശേഷം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ്യൂ പള്ളിക്കുളത്തിനടുത്ത് വച്ച് കാറില്‍ വന്ന സംഘം തടഞ്ഞു ്യൂനിര്ത്തുകയായിരുന്നു. കാര്‍ തടഞ്ഞു ്യൂനിര്ത്തിയതിനു ശേഷം ഇന്‍കംടാക്സ് ഓഫിസര്‍മാരാണെന്നു സ്വയംപരിചയപ്പെടുത്തി വ്യാജ ഐഡന്റിറ്റി കാര്‍ഡുകള്‍ കാണിയ്ക്കുകയും ടാക്സ് വെട്ടിച്ചു സ്വര്‍ണം കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നു പരിശോധിയ്ക്കണമെന്നാവശ്യപ്പെട്ടു യുവാവിനെ്യൂ കാറില്‍ കയറ്റുകയായിരുന്നു.
തുടര്‍ന്നു യുവാവിനെ്യൂ സംഘം ദേഹപരിശോധന്യൂ ്യൂനടത്തുകയും പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 300 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കുയും ഇതിന്റെ രേഖകള്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് രേഖകള്‍ ഇല്ലെന്നറിയിച്ചതിനെ്യൂ തുടര്‍ന്ന് ഡേവിഡിനെ്യൂ വാണിയംപാറയിലുള്ള ഓഫിസിലേക്കു കൊണ്ടു പോകുകയാണെന്നു പറഞ്ഞ് തൃശൂര്‍-പാലക്കാട് ദേശീയപാതയിലേക്കു കാറില്‍ തന്നെ കൊണ്ടു പോയി.
പിന്നീട് ചിറക്കേക്കാട് പവര്‍ഹൗസിന്റെ അരികിലേക്കു കൊണ്ടു പോകുകയും മറ്റൊരു സ്ഥാപനത്തില്‍ അടിയന്തിരമായി റെയ്ഡ് ്യൂനടത്തണമെന്നുള്ള ഫോണ്‍ സന്ദേശം വന്നിട്ടുണ്ടെന്നും സ്വര്‍ണാഭരണങ്ങളുടെ രേഖകള്‍ സഹിതം ഷൊര്‍ണൂര്‍ റോഡിലുള്ള ഇന്‍കംടാക്സ് ഓഫിസിലെത്തണമെന്നും ശരിയായ രേഖകള്‍ കാണിച്ചു തന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ വിട്ടു ്യൂനല്കാമെന്നു പറഞ്ഞ ശേഷം യുവാവിനെ്യൂ ചിറക്കേക്കാട് ഇറക്കി വിടുകയായിരുന്നു.
പിന്നീട് ഇന്‍കംടാക്സ് ഓഫിസുകളെപ്പറ്റിയും ശരിയായ റെയ്ഡുകളെയും പറ്റി മനസിലാക്കിയ യുവാവ് താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് മനസിലാക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതി ്യൂല്കുകയുമായിരുന്നു. സിറ്റി പൊലീസ് കമ്മിഷണര്‍ ജേക്കബ് ജോബ്, തൃശൂര്‍ എസിപി ശിവ വിക്രം, സിറ്റ് സ്പെഷല്‍ ബ്രാഞ്ച് എസിപി രാധാകൃഷ്ണന് ്യൂനായര് എന്നിവരുടെ ്യൂനിര്ദേശാനുസരണം തൃശൂര്‍ കണ്ട്രോള് റൂം സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഈസ്റ്റ് എസ്ഐമാരായ സുരേഷ്, മോഹനന്, ഈസ്റ്റ് എഎസ്ഐ സതീശന് പുതുശ്ശേരി, ഷാഡൊ പൊലീസ് അംഗങ്ങളായ എസ്ഐ ഫിലിപ് വര്‍ഗീസ്, എഎസ്ഐമാരായ എ.പി. ഡേവിസ്, പി.കെ. അന്‍സാര്‍, സീനിയര്‍ സിപിഒമാരയ പി.എ. റാഫി, പി.ജി.സുവൃതകുമാര്‍, കെ.ഗോപാലകൃഷ്ണന്, സിപിഒമാരായ ടി.വി.ജീവന്, പി.കെ.പഴനിസ്വാമി, സി.പി. ഉല്ലാസ്, എം.എസ്. ലിഗേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: