Categories: Kerala

ബാര്‍ കോഴ: നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് സുധീരന്‍

Published by

തിരുവനന്തപുരം: ബാര്‍ കോഴ സംബന്ധിച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പരസ്യ പ്രസ്്താവനകള്‍ നടത്തരുതെന്ന്  കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. അജയ് തറയിലിന്റെ ആരോപണവുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബാര്‍ കോഴക്കേസ് സംബന്ധിച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുകയാണെന്നും അതിനു ശേഷം മാത്രമേ തീരുമാനം കൈകൊള്ളൂകയുള്ളെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ബജറ്റ് അതരിപ്പിക്കണമെന്ന് അജയ് തറയില്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ബജറ്റ് ആര് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മാണി തന്നെ ബജറ്റ് അതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കെ.എം. മാണിയെ ഒഴിവാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബജറ്റ് അവതരിപ്പിക്കുന്നതാണ് നല്ലതെന്ന്  കെപിസിസി വക്താവ് അജയ് തറയില്‍ പറഞ്ഞത്. ഇക്കാര്യം അറിയിച്ച് താന്‍ മുഖ്യമന്ത്രിക്കു കത്തയച്ചിട്ടുണ്ടെന്നും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വികാരമാണ് താന്‍ അറിയിച്ചതെന്നും അജയ് തറയില്‍ പറഞ്ഞിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by