കൊച്ചി: മെട്രോപദ്ധതിക്കുവേണ്ടി സ്ഥലം വിട്ടുനല്‍കുന്ന ഉടമകള്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന അധികാരികളുടെ പ്രലോഭനങ്ങളില്‍ കുടുങ്ങരുതെന്ന് മൂലമ്പിളളി കൊര്‍ഡിനേഷന്‍ കമ്മറ്റി. എട്ട് വര്‍ഷം മുമ്പ് മൂലമ്പിളളി ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ നിന്നും വഴിയാധാരമാക്കപ്പെട്ട 316 കുടുംബങ്ങള്‍ക്ക് പദ്ധതിയില്‍ തൊഴില്‍ നല്‍കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയിട്ടുളളതാണ്.
2008 മാര്‍ച്ച് 19 ന് അന്നത്തെ റെവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി – നിവേദിതാ.പി.ഹരന് ഗവര്‍ണ്ണര്‍ക്കുവേണ്ടി ഒപ്പുവെച്ച് വിജ്ഞാപനം ചെയ്ത പ്രകാരമുളള തൊഴില്‍ ഇതുവരെ നല്‍കിയിട്ടില്ല. ഇപ്പോള്‍ മെട്രോയ്ക്കുവേണ്ടി വഴിയാധാരമാക്കപ്പെടുന്നവര്ക്ക് തൊഴില്‍ നല്‍കുമെന്നുളള പ്രഖ്യാപനം സ്ഥലമെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രിയും രാഷ്ട്രീയ പ്രമാണിമാര്‍ക്ക് വോട്ടും കൈയ്യടിയും നേടുവാനുളള കൗശലം മാത്രമാണെന്ന് സ്ഥലമുടമകള്‍ തിരിച്ചറിയണം. രേഖാമൂലമുളള ഉറപ്പുപോലും പാലിക്കാത്ത അധികാരികള്‍ രേഖപോലുമില്ലാതെ നല്കുന്ന വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്ന് എന്താണുറപ്പ്. പുന:രധിവാസം ഫലപ്രദമായി പൂര്‍ത്തിയാക്കുന്നതുവരെ പ്രക്ഷോഭത്തിന്റെ പാത പിന്തുടരുവാന് യോഗം തീരുമാനിച്ചു.
കോര്‍ഡിനേഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അധ്യക്ഷത വഹിച്ചയോഗത്തില്‍ പ്രൊഫ.കെ.അരവിന്ദാക്ഷന്, സി.ആര്. നീലകണ്ഠന് പ്രൊഫ. സൂസന് ജോണ്‍, കെ.രെജികുമാര്‍, കുരുവിള മാത്യൂസ്, ടി.കെ. സുധീര്‍കുമാര്‍, ഏലൂര്‍ ഗോപിനാഥ്, ഫാ.അഗസ്റ്റിന് വട്ടോളി, സിസ്റ്റര്‍ അര്‍പ്പിത, വി.പി. വില്‍സണ്‍, സലസ്റ്റിന്‍ മാസ്റ്റര്‍, ജസ്റ്റിന് വടുതല, സാബു ഇടപ്പളളി, സ്റ്റാന്‍ലി മുളവുകാട്, ജോണി ജോസ്ഫ്, ആഗനസ് ആന്റണി , കെ.കെ. ശോഭ, വി.കെ. അബ്ദുള്‍ ഖാദര്‍, മൈക്കിള്‍ കോതാട് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: