തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ പ്രധാന വേദിയായ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നടന് മോഹന്‍ലാല്‍ സന്ദര്‍ശിച്ചു.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് തന്റെ മ്യൂസിക്കല്‍ ബാന്‍ഡായ ലാലിസം അരങ്ങേറുന്ന സ്റ്റേഡിയത്തിന്റെ ടര്‍ഫ് പരിശോധിക്കുന്നതിനാണ് മോഹന്‍ലാലും സംഘവും എത്തിയത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസും ഒപ്പമുണ്ടായിരുന്നു.
മന്ത്രിക്കൊപ്പം മോഹന്‍ലാല്‍ സ്റ്റേഡിയം ചുറ്റിക്കണ്ടു. കലാസന്ധ്യയുടെ വിശദാംശങ്ങള്‍ സംവിധായകന് ടി.കെ. രാജീവ് കുമാര്‍ ലാലിന് വിവരിച്ചുകൊടുത്തു. സ്റ്റേഡിയത്തിന്റെ ഉദ്ഘാടനചടങ്ങിന്റെ ആദ്യ ക്ഷണക്കത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മോഹന്‍ലാലിന് കൈമാറി. 26ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നാടിന് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: