പെരിങ്ങോട്ടുകര : ദേവസ്ഥാനം വിഷ്ണുമായ ക്ഷേത്രത്തിലെ ദേവസ്ഥാനോത്സവം തിറവെള്ളാട്ട് ഇന്ന് തുടങ്ങും. രാവിലെ 9.30ന് പാലക്കാട് സുധാകരന്റെ പാണ്ടിമേളത്തോടെ തിറമണ്ണാര്ക്ക് എതിരേല്പ് നല്‍കും. ഉച്ചക്ക് 12ന് തിറമുഖത്ത് കളം. സന്ധ്യക്ക് 7.30ന് ശുകപുരം ദിലീപിന്റെ തായമ്പക. തുടര്‍ന്ന് മൂന്ന് ദിവസങ്ങളില്‍ രാത്രി 9ന് എഴുന്നള്ളിപ്പ്. ആദ്യദിവസം സിനിമാ താരം രചനയുടെ നൃത്തനൃത്യങ്ങള്‍, കരകാട്ടം.
രണ്ടാം ദിവസം വെള്ളിയാഴ്ച രാത്രി 7.30ന് ഡോ. നന്ദിനിവര്മ്മയുടെ തായമ്പക. തുടര്‍ന്ന് പ്രിന്‍സി വത്സന്റെ നൃത്തനൃത്യങ്ങള്‍, വനിതകളുടെ ശിങ്കാരി മേളം. ശനിയാഴ്ച രാത്രി 7.30ന് ചെര്‍പ്പുളശ്ശേരി രാജുവിന്റെ തായമ്പക. തുടര്‍ന്ന് മയൂരനൃത്തം, കലാമണ്ഡലം ലക്ഷ്മി ആന്റ് പാര്‍ട്ടിയുടെ നൃത്തനൃത്യങ്ങള്‍, രാത്രി 12.30ന് വിഷ്ണുമായാ മാഹാത്മ്യം കഥകളി.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 10 മണിക്ക് വാമനന് നമ്പൂതിരി & പാര്‍ട്ടിയുടെ പഞ്ചരത്നകീര്‍ത്തനാലാപനത്തോടെ 9 ദിവസമായി നടക്കുന്ന ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം സമാപിക്കും. ഉച്ചക്ക് 12ന് വിഷ്ണുമായക്ക് രൂപക്കളം. രാത്രി പാണ്ഡിമേളത്തോടെ തിരിച്ചെഴുന്നള്ളി മലനായാടിക്ക് കളവും നൃത്തവും കഴിഞ്ഞ് തിറമണ്ണാര്ക്ക് യാത്രയയപ്പോടെ ദേവസ്ഥാനോത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: