കുന്നംകുളം: ആനായക്കലില്‍ ബിജെപി പ്രവര്‍ത്തകന്റെയും സഹോദരിയുടെയും വിട്ടു മുറ്റത്ത് വെച്ചിരുന്ന ബൈക്കും സ്കൂട്ടിയും കത്തിച്ചു. പൊന്നരശ്ശേരി നീഖിലിന്റെയും സഹോദരിയുടെയും വാഹനങ്ങളാണ് കത്തി നശിച്ച നിലയില്‍ കണ്ടത്. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് സംശയിക്കുന്നു.
ഈ മേഖലയില്‍ കഴിഞ്ഞ കുറെ നാളുകളായി നിരവധി പേര് സിപിഎം വിട്ട് ബിജെപിയില്‍ ചേരുന്നത് തടയാന്‍ അക്രമം അഴിച്ച് വിടാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി കുന്നംകുളം മുനിസിപ്പല്‍ സമിതി കുറ്റപ്പെടുത്തി. യാതൊരു പ്രകോപനവുമില്ലാതെ പ്രദേശത്ത് സിപിഎം സംഘര്‍ഷം സൃഷ്ടിച്ച് ജനജിവിതം തകര്‍ക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്കുമാര്‍,മണ്ഡലം പ്രസിഡന്റ് രഘു ഞാറേക്കാട്ട്,മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി മുരളി സംഘമിത്ര,യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത്,സി.വി.സുവിന്,കെ.കെ.സജീഷ്,എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: