ന്യൂദല്‍ഹി: ആം ആദ്മി നേതാവ് അരവിന്ദ് കേജ്രിവാളിന്റെ വെല്ലുവിളി സ്വീകരിച്ച് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങി. ദല്‍ഹി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെപ്പറ്റി പരസ്യമായ സംവാദത്തിന് തയ്യാറുണ്ടോയെന്ന വെല്ലുവിളിയാണ് ബേദി ഉടന്‍ തന്നെ സ്വീകരിച്ചത്. അതിനൊപ്പം കേജ്രിവാളിന് ചുട്ടമറുപടി നല്‍കാനും കിരണ്‍ ബേദി മടിച്ചില്ല. സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിലാണ് എനിക്ക് താല്‍പ്പര്യം, കേജ്രിവാളിന് സംവാദങ്ങൡലും. അവര്‍ തുറന്നടിച്ചു. ഞാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്, അത് സഭയില്‍ ( നിയമസഭയുടെ)ആകണം. അവര്‍ പറഞ്ഞു.
ലക്ഷ്യങ്ങളും പദ്ധതികളും കാഴ്ചപ്പാടും സേനവങ്ങളും ലഭ്യമാക്കണം. അതിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ കര്‍മ്മനിരതയായ പൊതു ഭരണാധികാരിയാണ്. ജനങ്ങളുടെ അഭ്യര്‍ഥന പരിഗണിച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്. കേജ്രിവാളിനെപ്പോലെ എല്ലാത്തിനെയും നിഷേധാത്മകമായി കാണുന്ന സമീപനം എനിക്കില്ല. ബേദി പറഞ്ഞു.
തിങ്കളാഴ്ച രാത്രിയിലാണ്, പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനു ശേഷം ബിജെപി കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
അതിനിടെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കേജ്രിവാള് ദല്‍ഹിയില്‍ റോഡ് ഷോ നടത്തി. ഏഴു കിലോമീറ്റര്‍ റോഡ് ഷോ വാല്മീകി സദനില്‍ നിന്ന് തുടങ്ങി. ഷോ പലയിടങ്ങളിലും നിര്‍ത്തി പ്രസംഗമെല്ലാം കഴിഞ്ഞ് ജന്തര്‍ മന്ദിറില്‍ സമാപിച്ചു. കേജ്രിവാള് ഇന്ന് നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിക്കും.
കിരണ്‍ ബേദിയുടെ വരവ് ദല്‍ഹിയിലെ തെരഞ്ഞെടുപ്പ് ചിത്രം മാറ്റിമറിച്ചു. കേജ്രിവാളിനൊപ്പം, അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടത്തില്‍ പങ്കെടുത്തയാളാണ് ബേദി. പോലീസ് മേധാവിയായും സാമൂഹ്യപ്രവര്‍ത്തകയായും ശക്തമായ നടപടികള്‍ എടുത്തിട്ടുള്ള കിരണ്‍ ബേദി ദല്‍ഹിക്കാര്‍ക്ക് സുപരിചിതയാണ്. പ്രിയപ്പെട്ടവളാണ്്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി അനവധി നടപടി എടുത്തിട്ടുള്ള അവര്‍ ദല്‍ഹിയിലെ സ്ത്രീകള്‍ക്ക് വേണ്ടപ്പെട്ടവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: