തിരുവനന്തപുരം: ബിജു രമേശുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് (ബി)ചെയര്മാന് ആര്.ബാലകൃഷ്ണപിള്ളയ്ക്കെതിരേ നടപടി വേണമെന്ന് കേരള കോണ്‍ഗ്രസ് (എം)ആവശ്യപ്പെട്ടു.
ബാലകൃഷ്ണപിള്ള യുഡിഎഫില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം മാണി യുഡിഎഫ് നേതൃത്വത്തെ സമീപിച്ചു. ഇതേത്തുടര്‍ന്ന് യു.ഡി.എഫ് യോഗം ഉടന്‍ ചേരും.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി ഇതിനെ കുറിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്്. എന്നാല്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
മുന്നണിയില്‍ നിന്നുള്ളവര്‍ തന്നെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വന്‍ പൊട്ടിത്തെറിയുണ്ടാക്കും. ഇക്കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. ബാര്‍ കോഴ ആരോപണത്തില്‍ തനിക്കെതിരേയുള്ള ഗൂഢാലോചന വ്യക്തമായെന്നും ശക്തമായ നടപടിയുണ്ടായില്ലെങ്കില്‍ മുന്നണിയില്‍ തുടരാന്‍ താത്പര്യമില്ലെന്നും മാണി നേതൃത്വത്തെ അറിയിച്ചു.
അതേസമയം പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ പേഴ്സണല്‍ സ്റ്റാഫിനെതിരേ കെ.ബി.ഗണേഷ്കുമാര് ആരോപണങ്ങള്‍ ഉന്നയിച്ചപ്പോഴും കടുത്ത നടപടിയുണ്ടായില്ല. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്നും ഗണേഷിനെ മാറ്റിനിര്‍ത്തുക മാത്രമാണ് ചെയ്തത്. ഇനി ഇത്തരം നടപടികള്‍ പോരെന്നും കടുത്ത നടപടി വേണമെന്നുമാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെയും ലീഗിന്റെയും നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: