കൊടകര: മലയോരഗ്രാമമായ മോനൊടിയിലും പട്ടികജാതി കോളനിയിലും തെരുവുവിളക്കുകള്‍ കത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെ.പി.എം.എസ്. മോനൊടി ശാഖാവാര്‍ഷിക സമ്മേളനം പഞ്ചായത്ത് അധികാരികളോട് ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ ശാഖാ പ്രസിഡന്റ് കെ.വി.ജനാര്ദ്ദനന് അധ്യക്ഷനായിരുന്നു.
ജില്ലാ സെക്രട്ടറി പി.കെ.രാധാകൃഷ്ണന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.കെ.സുബ്രന് മുഖ്യപ്രഭാഷണം നടത്തി. സന്ധ്യാസുകു റിപ്പോര്‍ട്ടും പി.സി.സുബ്രന് കണക്കും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി പി.വി.ഉമേഷ്, ഏരിയ പ്രസിഡന്റ് കെ.വി.മോഹനന്, എം.എ.രാജു, സി.വി.ഷാജു, രേഖ അശോകന് എന്നിവര്‍ പ്രസംഗിച്ചു. സുലോചന ശ്രീനിവാസന് സ്വാഗതവും കെ.എം.പുഷ്പാകരന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി കെ.വി.ജനാര്ദ്ദനന് (പ്രസിഡന്റ്), കെ.വി.സുബിന് (വൈ.പ്രസിഡന്റ്), കെ.എം.പുഷ്പാകരന്‍ (സെക്രട്ടറി), സുലോചന ശ്രീനിവാസന് (ജോ.സെക്രട്ടറി), പി.സി.സുബ്രന് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: