ധര്‍മ്മടം : പിണറായിപഞ്ചായത്തിലെ പൊട്ടന്‍പാറ അംഗനാവടിയില് വെച്ച് ബോംബ് നിര്‍മ്മാണത്തിനിടയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 3 സിപിഎം പ്രവര്‍ത്തകര്‍ക്ക്് പരിക്കേറ്റ സംഭവത്തില്‍ സമഗ്രാന്വേഷണ നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ബിജെപി ധര്‍മ്മടം മണ്ഡലം കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു.
പിണറായി പഞ്ചായത്തിലെ സിപിഎം കേന്ദ്രമായ പൊട്ടന് പാറയില്‍ അക്രമത്തിന് കോപ്പുകൂട്ടുന്നതിന്റെ ഇടയിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. ബിഎംഎസ് പ്രവര്‍ത്തകനായിരുന്ന സുരേഷിനെ കൊല ചെയ്ത കേസിലെ പിടികിട്ടാപ്പുള്ളിയായ സിപിഎമ്മുകാരന്റെയും കേസില്‍ ജാമ്യമെടുത്ത് ഇറങ്ങിയവരുടേയും സിപിഎം മുന്‍ബ്രാഞ്ച് സെക്രട്ടറി സുരേന്ദ്രന്റെയും നേതൃത്വത്തിലാണ് ബോംബ് നിര്‍മ്മാണം നടന്നത്.
സ്ഫോടനത്തില്‍ സി.അശോകന്റെ മകന് ജീവനും കോറേരി രാജന്റെ മകന് ജിതിനും കൈപ്പത്തിനഷ്ടമായി എറണാകുളം സ്വകാര്യ ആശുപത്രിയിലും മനോജിന്റെ മകന് അതുല്‍ തലശ്ശേരിയിലെ സഹകരണ ആശുപത്രിയിലും ചികല്‍സയിലാണ്.
സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് സിപിഎം അക്രമത്തിനു കോപ്പ് കൂട്ടുകയാണെന്ന് ബിജെപി ധര്‍മ്മടം മണ്ഡലം കമ്മിറ്റിയോഗം പ്രസ്താവിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ധര്‍മ്മടം മണ്ഡലം പ്രസിഡന്റ്് ആര്.കെ.ഗിരിധരന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.പി.ഹരീഷ്ബാബു, പി.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: