തൃശൂര്‍: ഡോക്്ടര്‍മാരുടെ നിയമവിരുദ്ധ സ്വകാര്യ പ്രാക്്ടീസിനു വേണ്ടി പടിഞ്ഞാറേകോട്ട സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ വൈകീട്ടത്തെ ഒ.പി നിര്‍ത്തലാക്കിയതായി പരാതി. ജിജു ആന്റോ താഞ്ചനാണ് ഇതുസംബന്ധിച്ച് ജില്ലാതല വിജിലന്‍സ് സമിതി അധ്യക്ഷനു പരാതി നല്‍കിയത്. അടുത്തനാള്‍ വരെ രാവിലെയും വൈകീട്ടും ഒപി പ്രവര്‍ത്തിച്ചിരുന്നു.
ഈയിടെ ഇത് രാവിലെ മാത്രമായി. ഓരോ സൈക്യാട്രിസ്റ്റിനും ആഴ്ചയില്‍ ഓരോദിവസം ഒപി അലോട്ട് ചെയ്തിരിക്കുന്നത്. ഈ ദിവസങ്ങളില്‍ രാവിലെ 200-250 രോഗികളെ ഒന്നിച്ച് പരിശോധിച്ച് ഡോക്്ടര്‍മാര്‍ ‘ചടങ്ങ്’ തീര്‍ക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടോടെ പുറത്ത് സ്വകാര്യ പ്രാക്്ടീസിനു പോകുന്നതായാണ് പരാതി.
മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്്ടര്‍ ദമ്പതികള്‍ ഒപി ദിവസമായ വെള്ളിയാഴ്ച രണ്ടരയ്ക്ക് തങ്ങളുടെ വാടകവീട്ടില്‍ സ്വകാര്യ പ്രാക്്ടീസ് നടത്തുകയാണെന്നും 200 രൂപയാണ് മിനിമം കണ്‍സള്‍ട്ടന്റ് ചാര്‍ജ് ഈടാക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മരുന്നുകള്‍ പുറത്തേക്കു കുറിച്ചു നല്‍കരുതെന്ന ആരോഗ്യമന്ത്രിയുടെയും വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ മറികടന്ന് മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്്ടര്‍മാര്‍ ആശുപത്രിക്കു മുന്നിലെ മെഡിക്കല്ഷോപ്പുകള്ക്കു വേണ്ടി മരുന്നുകള്‍ കുറിച്ചു നല്‍കുന്നതായും പരാതി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: